12:34am 11 November 2026
NEWS
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ഓണാഘോഷം ഞായറാഴ്ച
23/08/2025  12:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ഓണാഘോഷം ഞായറാഴ്ച

കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) ഓണാഘോഷം "നിറവ്-2025 " 24 ഞായറാഴ്ച
 കളമശ്ശേരി തണൽ ഹോമിൽ നടക്കും. രാവിലെ പത്തരയ്ക്ക്  തൃക്കാക്കര ജനമൈത്രി സി ഐ കിരൺ സി നായർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷനാകും. ദേശീയ ചെയർമാൻ അനൂപ് സമർമതി, സംസ്ഥാന ചെയർമാൻ പി കെ പത്മനാഭൻ, സംസ്ഥാന വർക്കിഗ് ചെയർമാൻ ഡോ  പി ജയദേവൻ നായർ, സൈക്കോളജിസ്റ്റ് വിനീത അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച്  , ബിന്ദുമോൾ പി എസ് എന്നിവർ പങ്കെടുക്കും. പിന്നണി ഗായകൻ സജിത്ത് തെൻട്രാൽ , നന്മ പൂക്കാട്ടുപടി മേഖലാ ഗായകസംഘം എന്നിവർ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഷാജി ഇടപ്പള്ളി, ജെൻസി അനിൽ, എ എ റസിയ , ജീവകാരുണ്യ പ്രവർത്തകൻ നൗഷാദ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img