NEWS
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് അടക്കമുള്ള കോൺസുലാർ രേഖകൾ ഇനി വീട്ടുപടിക്കലെത്തും
06/05/2026 06:36 AM IST
nila

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് അടക്കമുള്ള കോൺസുലാർ രേഖകൾ ഇനി വീട്ടുപടിക്കലെത്തും. കോണസുലാർ രേഖകൾ നേരിട്ട് വീട്ടിലെത്തിക്കുന്നതിനായി ഖത്തർ ഇന്ത്യൻ എംബസിയും ഖത്തർ പോസ്റ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ഖത്തർ പോസ്റ്റ് സി.ഇ.ഒ ഹസൻ ജാസിം അൽ സയ്യിദ്, ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അപേക്ഷകർക്ക് സമയം ലാഭിക്കാനും കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഈ തീരുമാനം സഹായിക്കും.
പാസ്‌പോർട്ടുകൾ, മറ്റ് കോൺസുലാർ രേഖകൾ എന്നിവ ഇനി എംബസിയിൽ പോയി കൈപ്പറ്റുന്നതിന് പകരം ഖത്തർ പോസ്റ്റ് വഴി വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ടാകും. രേഖകൾ സുരക്ഷിതമായ ട്രാക്കിങ് സൗര്യത്തോടെയാകും വിതരണം ചെയ്യുന്നത്. രേഖകൾ വാങ്ങാനായി എംബസിയിൽ നേരിട്ട് എത്തേണ്ടത് ഇതിലൂടെ ഇനി ഒഴിവാക്കാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











