12:55pm 22 September 2026
NEWS
ഇന്ത്യൻ പ്രവാസി അസോസിയേഷൻ നാഷണൽ സ്പോർട്സ് ഡേ ആഘോഷിച്ചു
18/02/2025  02:37 PM IST
ഇന്ത്യൻ പ്രവാസി അസോസിയേഷൻ നാഷണൽ സ്പോർട്സ് ഡേ ആഘോഷിച്ചു

ദോഹ: ദേശീയ കായിക ദിന ത്തോട് അനുബന്ധിച്ചു ഇന്ത്യൻ പ്രവാസി അസോസിയേഷൻ മൈൽസ് ഓഫ് സ്‌മൈൽസ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് രാവിലെ 7 മണിക്ക്‌ രെജിസ്ട്രേഷനോട്‌ കൂടി ആരംഭിച്ച പരിപാടിയിൽ, പ്രീമിയർ കാർഗോ & ലൊജിസ്റ്റിക് സ്പോൺസർ ചെയ്ത ടീഷർട് വിതരണം നടന്നു തുടർന്ന് 8 മാണിയോട് കൂടി പരിപാടികൾ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു, RJ അരുൺ ആൻകർ ചെയ്ത പ്രോഗ്രാമിൽ QIPA പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കണ്ണംപറമ്പിൽ കൂടി വന്ന എല്ലാവർക്കും സ്വാഗതവും ആശംസകളും അറിയിച്ചു. 

ICC ഉപദേശക കമ്മിറ്റി അംഗവും, QIPA ഉപദേശക കമ്മിറ്റി അംഗവുമായ ശ്രീ ജോപ്പച്ചൻ തെക്കേകൂറ്റ് ഉത്ഘാടന കർമ്മം നിർവ്വഹിക്കുകയും, പ്രീമിയർ കാർഗോ പ്രധിനിധി (name) ടീഷർട് ലോഞ്ച് ചെയ്യുകയും ചെയ്തു, ഉത്ഘാടന കർമ്മത്തിന്റെ മാറ്റ് കൂട്ടികൊണ്ട് മുനിസിപ്പാലിറ്റി പ്രധിനിധി ശ്രീ സിയാദ് എല്ലാവർക്കും ചെടികൾ സമ്മാനിക്കുകയും, അവിടെ കൂടിയിരുന്ന മറ്റ് സൗഹൃദ കൂട്ടായ്മ കൂടി മുനിസിപ്പാലിറ്റി ജീവനക്കാരുടെ കൈയിൽ നിന്ന് ചെടികൾ ഏറ്റു വാങ്ങി,  തുടർന്ന് ഖത്തർ ദേശിയ ഗാനവും, ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു.

രാവിലെ 8:45 ന് QIPA കമ്മിറ്റി അംഗങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട്  വാക്കത്തോൺ ആരംഭിച്ചു.  ഒന്നും രണ്ടും സ്ഥാനങ്ങളിൽ നടന്നു മുന്നിലെത്തിയ കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും സർട്ടിഫിക്കറ്റുകൾ കൈ മാറുകയും, ബദീഹ അപ്ഹോൾസ്റ്ററി കൊടുക്കാനിരിക്കുന്ന സമ്മാനം അറിയിക്കുകയും ചെയ്തു.

10:30 യോട് കൂടി അമേരിക്കൻ ഹോസ്പിറ്റൽ ഡോ. ബിജേഷ് കാർഡിയോളജി വിഷയം സംബന്ധിച്ച് നടത്തിയ ക്ലാസ്സിൽ നല്ലജനപങ്കാളിതം ഉണ്ടാവുകയും, പ്രയോരിറ്റി കാർഡുകൾ കൈമാറുകയും ചെയ്തു. മുതിർന്നവർക്കായും , കുട്ടികൾക്കുമായി സംഘടിപ്പിച്ച വിവിധയിനം കലാപരിപാടികൾ വളരെ ശ്രദ്ദേയമായി. തുടർന്ന് എല്ലാപരിപാടികളിലും മുന്നിട്ടു നിന്നവർക്ക് സർട്ടിഫിക്കറ്റ് കൈമാറുകയും , ട്രിപ്പ്‌ വിംഗ് ഹോളിഡേയ്‌സ് സ്പോൺസർ ചെയ്ത ലഘുഭക്ഷണം നൽകുകയുമുണ്ടായി. 

പ്രോഗ്രാമിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച QIPA Wings (വോളന്റീർസ്) നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.QIPA സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഖത്തർ ദേശീയ കായിക ദിന പരിപാടികൾ അവസാനിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img