NEWS
ഇന്ത്യൻ എംബസി വികസിത് ഭാരത് റൺ ദോഹയിൽ: സെപ്റ്റംബർ 26-ന്
25/09/2025 08:19 PM IST
nila

ദോഹ: ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന വിക്സിത് ഭാരത് റൺ 2025 പരിപാടിയുടെ ഭാഗമായി, ഇന്ത്യൻ എംബസി ദോഹയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) സഹകരണത്തോടെ പ്രത്യേക റൺ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26-ന് അൽ വഖ്രയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നടക്കുന്ന
ഭാരത് റണ്ണിൽ
പുരുഷന്മാർക്കും സ്ത്രീകൾക്കും 1 കിലോമീറ്റർ, 2 കിലോമീറ്റർ, 6 കിലോമീറ്റർ എന്നീ വിവിധ റൺ വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്.രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അംബാസഡർ. വിപുൽ, ISC പ്രസിഡന്റും പ്രമുഖ കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുക്കും.
ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ വ്യാപക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











