11:26am 24 September 2026
NEWS
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്
24/09/2026  09:33 AM IST
nila
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്

 


​ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന അടിയന്തര കോൺസുലാർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും പരാതികളും നേരിട്ട് ബോധിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രതിമാസ ഓപ്പൺ ഹൗസ് (മീറ്റിങ് വിത്ത് ദി അംബാസഡർ) വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും.  
​അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിയും എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രവാസികളുടെ പരാതികളും അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും കേൾക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും. രജിസ്ട്രേഷൻ ഉച്ചക്ക് 2 മുതൽ ആരംഭിക്കും.  
​കൂടുതൽ വിവരങ്ങൾക്ക്: 55097295.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img