
ദോഹ: ഖത്തറിൽ അപകടത്തിൽപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ സ്വദേശിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി. ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ മടക്കയാത്ര സാധ്യമാക്കിയത്.ആശുപത്രിവാസത്തിനും വിദഗ്ദ്ധ ചികിത്സയ്ക്കും ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി ആവശ്യമായ നിയമനടപടികളും യാത്രാസൗകര്യങ്ങളും എംബസിയുടെയും കമ്മ്യൂണിറ്റി സംഘടനകളുടെയും ഏകോപനത്തിലൂടെയാണ് പൂർത്തിയാക്കിയത്.
വിദേശത്ത് പ്രയാസമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ എംബസിക്കുള്ള പ്രതിബദ്ധതയും, അപകടഘട്ടങ്ങളിൽ പ്രവാസി സംഘടനകൾ നൽകുന്ന പിന്തുണയും വ്യക്തമാക്കുന്നതാണ് ഈ ഇടപെടൽ. അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ സമൂഹത്തിന് തുണയാകുന്ന കമ്മ്യൂണിറ്റി സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി.










