
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി)2025-2026 കാലയളവിലേക്കുള്ള
പുതിയ ഭരണ സമിതി സ്ഥാനമേറ്റു.ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ കൗൺസിലറും ഐസിസി ചീഫ് കോർഡിനേറ്ററുമായ ഡോ. വൈഭവ് എ. തണ്ടേൽ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റായി എ. പി. മണികണ്ഠൻ, വൈസ് പ്രസിഡന്റായി ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറിയായി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായി പ്രദീപ് പിള്ള, അഫ്സൽ അബ്ദുൾ മജീദ് എന്നിവരുംസ്ഥാന മേറ്റു.
ധനകാര്യ മേധാവിയായി ബിശ്വജിത് ബാനർജിയും സാംസ്കാരികപ്രവർത്തനങ്ങളുടെ തലവനായി നന്ദിനി അബ്ബഗൗണിയും എച്ച്ആർ, അഡ്മിൻ & കോൺസുലാർ മേധാവിയായി രാകേഷ് വാഗും അഫിലിയേഷൻ മേധാവിയായി രവീന്ദ്ര പ്രസാദ്, ഐടി & സോഷ്യൽ മീഡിയ മേധാവിയായി സന്ദീപ് ശ്രീരാമറെഡ്ഡി, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തലവനായി അനു ശർമ്മ, ഇൻ-ഹൗസ്പ്രവർത്തനങ്ങളുടെ തലവനായി വെങ്കപ്പ ഭഗവതുല എന്നിവർ പ്രവർത്തിക്കും.
പി. എൻ ബാബുരാജ നാണ്അഡ്വവൈസറി കൗൺസിൽ ചെയർമാൻ.ചടങ്ങിൽ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ. പി. അബ്ദുറഹ്മാൻ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി എഒ പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു.











