
ദോഹ: 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍സമൂഹം.ഇന്ത്യൻ എംബസി ഐ സി സി യിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യന്‍ പ്രവാസികള്‍ അണിനിരന്നിരുന്നു.
അബുഹുമൂറിലെ ഐ സി സി അങ്കണത്തിൽ
ഖത്തർ സമയം രാവിലെ
6:30ന് ദേശഭക്തി നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍
ഇന്ത്യൻ അംബാസിഡർ വിപുൽ ദേശീയ പതാക ഉയർത്തി.
തുടര്‍ന്ന് അംബാസിഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനസന്ദേശം വായിച്ചു.ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകൾനേർന്ന ഇന്ത്യൻ സ്ഥാനപതി ഖത്തർ ജനതയ്ക്കും ഭരണാധികാരികൾക്കും നന്ദി പറഞ്ഞു.എംബസിഅനുബന്ധ സംഘടനാ പ്രസിഡണ്ടു മാരായ എ.പി മണികണ്ഠൻ,ഷാനവാസ് ബാവ, ഇ പി അബ്ദുൾ റഹ്മാൻ,താഹ മുഹമ്മദ് മറ്റു ഭാരവാഹികൾ,
എംബസി ഉദ്യോഗസ്ഥര്‍, സംഘടനാ ഭാരവാഹികള്‍, പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വാണിജ്യ, പ്രമുഖര്‍ എന്നിവർ സാന്നിധ്യം വഹിച്ചു.
പ്രവൃത്തി ദിവസമായിരിന്നിട്ടും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കാളിത്തം വഹിച്ചു.വിവിധ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
വിദ്യാര്‍ഥികളില്‍ ദേശഭക്തിയുണര്ത്തി വിപുലമായ പരിപാടികളോടെയാണ് രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകള്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചത്. എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍, ബിര്‍ള പബ്ലിക് സ്കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, ഭവന്‍സ് പബ്ലിക് സ്കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, സ്കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങി വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ രാവിലെ എട്ടിന് ദേശീയ പതാകയുയര്‍ത്തി. തുടര്‍ന്ന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ പരേഡുകളും നടന്നു. ദേശഭക്തി ഗാനാലാപനം, ഇന്ത്യയുടെ പരമ്പരാഗത നൃത്തങ്ങളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.ഇന്ന് വൈകുന്നേരം ഖത്തർ നാഷണൽ കൺവൻ ഷൻ സെന്ററിൽ ക്ഷണിക്കപെട്ടഅതിഥികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന റിപ്പബ്ലിക്ക്ദിനാഘോഷപരിപാടിയിൽ ഖത്തർ ഭരണകൂടത്തിലെ പ്രമുഖർ പങ്കെടുക്കും. അംബാസിഡർ വിപുൽ സംസാരിക്കും. കമ്മ്യുണിറ്റി സംഘടനകളിലെയും കലാപഠനകേന്ദ്രങ്ങളിലെയും പ്രതിഭകൾ വൈവിധ്യമാർന്ന കലാവിരുന്നുകൾ അവതരിപ്പിക്കും.











