04:25pm 23 November 2026
NEWS
ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി വാർഷിക സമ്മേളനം
03/07/2025  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി വാർഷിക  സമ്മേളനം

കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം 'ഐസിസി കോൺ 2025' ജൂലൈ 5, 6 തീയതികളിൽ കോഴിക്കോട് റാവിസ് കടവിൽ നടക്കും.ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഐസിസി കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. സുരേഷ് കെ. സമ്മേളനം ഉദ്ഘാടനം ചെയ്യും.ഓർഗനൈസിംഗ് ചെയർമാൻ ഡോ. രാജീവ്.ഇ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അരുൺ ഗോപി; സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഐസിസി കേരള ചാപ്റ്റർ സെക്രട്ടറി ഡോ. അനിൽ റോബി, ഡോ. അർഷാദ് എം എന്നിവർ സംസാരിക്കും.

ഹൃദയാഘാതം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള ഇന്റർവെൻഷണൽ കാർഡിയോളജിയിലെ വിവിധ ചികിത്സാ രീതികളും, പുരോഗതികളും ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങളും വിവിധ സെഷനുകൾ ചർച്ച ചെയ്യുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. രാജീവ് ഇ. പറഞ്ഞു.
 
300-ലധികം പ്രതിനിധികളും ദേശീയ ഫാക്കൽറ്റികളും പങ്കെടുക്കുന്നതാണ് സമ്മേളനം. സ്റ്റെന്റുകൾ, ഹൃദയഘടനാപരമായ പ്രശ്നങ്ങളിലെ ചികിത്സാ രീതികൾ, പ്രമേഹവും ഹൃദ്രോഗവും,  ജനിതക അപകടസാധ്യതകൾ, കാർഡിയാക് ഇമേജിംഗ്, കാത്ത് ലാബുകളിൽ എ.ഐ സാങ്കേതിക വിദ്യകൾ  തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും, ഡോ. രാജീവ് ഇ പറഞ്ഞു.

ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അരുൺ ഗോപി ബിരുദാനന്തര ബിരുദ അക്കാഡമിക് സെഷനുകൾ, ഗവേഷണ അവാർഡുകൾ, ഇന്റർവെൻഷണൽ ടെക്നിക്കുകളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ എന്നിവ  ഉൾപ്പെടുന്ന ശാസ്ത്ര പരിപാടികളെപ്പറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അരുൺ ഗോപി വിശദീകരിച്ചു. 

ജൂലൈ 5 ന് ആരംഭിക്കുന്ന ശാസ്ത്രീയ പരിപാടിയിൽ ജന്മനായുള്ള ഹൃദ്രോഗങ്ങൾ, ഹൃദയാഘാതത്തിനു ശേഷമുള്ള ചികിത്സ, അക്യൂട്ട് കൊറോണറി സിൻഡ്രോം എന്നിവ ഉൾക്കൊള്ളുന്ന ബിരുദാനന്തര പഠന സെഷനുകൾ പ്രധാന സവിശേഷതയാണ്. . ലിപിഡ് മാനേജ്മെന്റ്, കാൽസിഫൈഡ് ബ്ലോക്കുകൾ, IVUS, OCT പോലുള്ള ഇമേജിംഗ് സാങ്കേതിക വിദ്യകൾ  എന്നിവയെക്കുറിച്ച് വിദഗ്ദ്ധ ചർച്ചകൾ നടക്കും..

രണ്ടാം ദിവസം നൂതന ഹൃദ്രോഗ മരുന്നുകൾ,  കാർഡിയാക് ട്രാൻസ്പ്ലാൻറ് വിലയിരുത്തലും ഉൾപ്പെടുത്തും. ഇന്റർവെൻഷണൽ കാർഡിയോളജിയിൽ നിർമ്മിതബുദ്ധിയുടെ പങ്ക്, ന്യൂക്ലിയർ മെഡിസിൻ ഉപയോഗം, കീമോതെറാപ്പിയും ഹൃദയ പരിരക്ഷയും എന്നീ സുപ്രധാന സെഷനുകൾ നടക്കും. 

പ്രായോഗിക പരിശീലനത്തിനായി ഒരുക്കിയ ശിൽപശാലയിൽ കാഠിന്യമേറിയ ബ്ലോക്കുകൾ പൊടിച്ചു കളയുന്ന റോട്ടബ്ലേഷൻ,  സെപ്റ്റൽ പഞ്ചറുകൾ തുടങ്ങിയ സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഉൾപ്പെടുന്നുണ്ട്. അവാർഡു ദാന ചടങ്ങോടെ സമ്മേളനം സമാപിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img