07:22pm 11 November 2026
NEWS
പൊക്കിളിനു ചുറ്റും കടുത്ത വേദന അനുഭവപ്പെട്ട കപ്പല്‍ ജീവനക്കാരനായ യുക്രെയ്‌നിയന്‍ പൗരന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തര സഹായം
03/11/2025  11:20 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അനുഭവപ്പെട്ട കപ്പല്‍ ജീവനക്കാരനായ യുക്രെയ്‌നിയന്‍ പൗരന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തര സഹായം

 

കൊച്ചി: പൊക്കിളിനു ചുറ്റും കടുത്ത വേദന അനുഭവപ്പെട്ട കപ്പല്‍ ജീവനക്കാരനായ യുക്രെയ്ന്‍ പൗരന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത സേവനം. മാള്‍ട്ട പതാകയുള്ള എം ടി മിനവര്‍വ വേരയില്‍ നിന്നും അടിയന്തര വൈദ്യസഹായ അഭ്യര്‍ഥന ലഭിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ ഇന്ത്യന്‍ നാവിക സേന രംഗത്തെത്തിയത്. 
ഫുജൈറയിലേക്ക് പോവുകയായിരുന്ന കപ്പലിലെ യുക്രെയ്ന്‍ പൗരനായ ജീവനക്കാരന്‍ മിലിഷ്ചുക്ക് റോമന്‍ (58) ആണ് പൊക്കിളിനു ചുറ്റും വേദന അനുഭവപ്പെട്ടത്.
രോഗിയുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിലെ മെഡിക്കല്‍ അസിസ്റ്റന്റ് വിലയിരുത്തി പ്രാഥമിക ശുശ്രൂഷയും ആവശ്യമായ മരുന്നും നല്‍കിയ ശേഷം കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് മെഡിക്കല്‍ അസിസ്റ്റന്റിനൊപ്പം ടഗ് ഓഷ്യന്‍ എലിറ്റ് വഴിയാണ് രോഗിയെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചത്.
കൊച്ചി തുറമുഖത്ത് എത്തിച്ച രോഗിയെ ആബുംലന്‍സില്‍ ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img