12:23am 26 September 2026
NEWS
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മലിനീകരണ നിയന്ത്രണ അഭ്യാസം വിഴിഞ്ഞത്ത് സമാപിച്ചു
25/09/2026  08:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മലിനീകരണ നിയന്ത്രണ അഭ്യാസം വിഴിഞ്ഞത്ത് സമാപിച്ചു

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിവിധ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ പങ്കാളിത്തത്തോടെ നടത്തിയ രണ്ട് ദിവസത്തെ ഏരിയ ലെവൽ മലിനീകരണ നിയന്ത്രണ അഭ്യാസം  ഇന്ന് സമാപിച്ചു.കടൽ മലിനീകരണ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള  തത്സമയ അഭ്യാസമാണ് ഇന്ന് വിഴിഞ്ഞം കടലിൽ സംഘടിപ്പിച്ചത് . ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സുജീത്, അനഘ്, സി-427, സി-441, അദാനി വിഴിഞ്ഞം പോർട്ട് ടഗ്ഗുകൾ എന്നിവ ഉൾപ്പെട്ട അഭ്യാസം, എണ്ണ മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ വിന്യാസം പ്രവർത്തനം, വീണ്ടെടുക്കൽ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് സുജീത്തിൽ നിന്ന് പുറപ്പെട്ട ALH MK-III കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, കടലിൽ എണ്ണ ചോർച്ചയുണ്ടാകുമ്പോൾ ആകാശത്ത് നിന്നും  TC-3 ബക്കറ്റ് ഉപയോഗിച്ച് ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ് (OSD)  തളിക്കുന്നത് പ്രദർശിപ്പിച്ചു.

സമുദ്ര മലിനീകരണ സാഹചര്യത്തിൽ ആവശ്യമായ ഏകോപിത ഉത്തരവാദിത്വം, പ്രത്യേക ഉപകരണങ്ങളുടെ വിന്യാസം, വ്യോമ ഇടപെടൽ എന്നിവ നേരിട്ട് കാണാൻ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഏജൻസികൾക്ക് ഈ അഭ്യാസം അവസരമൊരുക്കി. തയ്യാറെടുപ്പുകളും ഏജൻസികൾ തമ്മിലുള്ള ഏകോപനവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഇത്തരം തത്സമയ അഭ്യാസപ്രകടനം.

കേരളം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേരളം മലിനീകരണ നിയന്ത്രണ ബോർഡ്, CMFRI, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ കളക്ടറേറ്റുകൾ, ഫിഷറീസ് വകുപ്പ്, കേരള പോലീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാൻഡ് നാവിഗേഷൻ, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ അഭ്യാസത്തിൽ പങ്കെടുത്തു.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് ഇന്നലെ  പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്  സാങ്കേതിക സെഷൻ നടന്നു. ഒരു സാങ്കൽപ്പിക കപ്പൽ അപകടം പരിഗണിക്കുകയും എണ്ണ ചോർച്ചയ്‌ക്കെ തിരെസ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എല്ലാഏജൻസികളും വിശദമായി ചർച്ച ചെയ്യുകയുമുണ്ടായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img