02:29am 10 November 2026
NEWS
എം വി വാന്‍ ഹെയ് 503ലെ തീപിടുത്തം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നിയന്ത്രണ വിധേയമാക്കി
11/06/2025  11:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എം വി വാന്‍ ഹെയ് 503ലെ തീപിടുത്തം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നിയന്ത്രണ വിധേയമാക്കി

കൊച്ചി: എംവി വാന്‍ ഹെയ്-503 കപ്പലിലെ വന്‍ തീപിടുത്തം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുടര്‍ച്ചയായ അഗ്നിശമന ശ്രമങ്ങളിലൂടെ ഗണ്യമായി കുറച്ചതായി അറിയിച്ചു. ജൂണ്‍ 10ന് പുലര്‍ച്ചെ മുതല്‍ പുതിയ സ്ഫോടനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും കാലാവസ്ഥയിലും നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലെ മൂന്ന് അംഗ സംഘത്തെ ചേതക് ഹെലികോപ്റ്റര്‍ വഴി എംവി വാന്‍ ഹെയ്-503ന്റെ ഡെക്കുകളിലേക്ക് വിന്യസിക്കുകയായിരുന്നു. 

ഇന്ത്യന്‍ കോസറ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സമുദ്ര പ്രഹരി, സച്ചേത്, വിക്രം, സമര്‍ത്ത് എന്നിവ ഹെലോ എമ്പാര്‍ട്ട് ചെയ്ത കപ്പലിന് ചുറ്റും തീ കെടുത്തുന്നതിനും രാസവസ്തു ചോര്‍ച്ച ഉണ്ടായാല്‍ മലിനീകരണ പ്രതികരണം ഏകോപിപ്പിക്കുന്നതിനുമായി നിലകൊള്ളുന്നുണ്ട്. കപ്പലിന്റെ ചരിവ് 10-15 ഡിഗ്രി പോര്‍ട്ട് (ഇടത്) വശത്തേക്ക് മാറ്റമില്ലാതെ തുടരുന്നു. ഐസിജി കപ്പലായ സമുദ്ര പ്രഹരി കപ്പലിന്റെ ചലനം നിയന്ത്രിക്കുന്നുണ്ട്. കടല്‍- വായു ഏകോപനത്തിനും തത്സമയ വിലയിരുത്തലിനും വേണ്ടി ഐസിജി ഡോര്‍ണിയര്‍ വിമാനം നിരന്തരമായ നിരീക്ഷണങ്ങളാണ് നടത്തുന്നത്. ഐസിജി യൂണിറ്റുകളുമായി ഒഎസ്വി ഓഫ്ഷോര്‍ വാരിയര്‍, ടഗ് വാട്ടര്‍ ലില്ലി എന്നീ കപ്പലുകള്‍ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നുണ്ട്. 

അപകടത്തില്‍പ്പെട്ട കപ്പലിലെ കാണാതായ നാല് ജീവനക്കാര്‍ക്കായി കോ്‌സ്റ്റ് ഗാര്‍ഡിന്റെ അര്‍ണ്‍വേഷ്, രാജ്ദൂത്, കസ്തൂര്‍ബ ഗാന്ധി എന്നിവ തെരച്ചില്‍ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img