07:29am 10 November 2026
NEWS
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും അസം റൈഫിള്‍സും ആറാമത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
27/06/2025  09:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും അസം റൈഫിള്‍സും ആറാമത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കൊച്ചി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും അസം റൈഫിള്‍സും തമ്മിലുള്ള ആറാമത് സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കൊച്ചിയിലെ ഐസിജി ജില്ലാ ആസ്ഥാനം നമ്പര്‍ 4 (കേരള ആന്റ് മാഹി) യില്‍ സമാപിച്ചു. 

പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, മികച്ച രീതികള്‍ പങ്കിടുക, സാംസ്‌കാരിക വിനിമയങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചു.  സുരക്ഷാ പ്രവര്‍ത്തനങ്ങളിലും മാനുഷിക ദൗത്യങ്ങളിലും മെച്ചപ്പെട്ട ഏകോപനത്തിനും കൂടുതല്‍ യോജിച്ച ശ്രമങ്ങള്‍ക്കും വേദിയൊരുക്കി നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇരു സേനകളിലെയും മുതിര്‍ന്ന പ്രതിനിധികള്‍ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തു. അന്തര്‍- സേവന സഹകരണവും പ്രവര്‍ത്തന സംയോജനവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. 2019 മെയ് 22ന് ഷില്ലോങ്ങില്‍ ഔപചാരിക അഫിലിയേഷന്‍ മുതല്‍ ഐസിജിയും അസം റൈഫിള്‍സും ശക്തമായ സഹകരണ ബന്ധം നിലനിര്‍ത്തുന്നുണ്ട്. 

പ്രവര്‍ത്തന രീതികള്‍ യോജിപ്പിക്കുന്നതിനും സൗഹൃദം വളര്‍ത്തുന്നതിനും, പരിശീലനം, കായികം, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരസ്പരം വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക വേദിയാണ് യോഗം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img