ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളായ ‘ എ ഐ -താര , ‘സ്മാർട്ട് വെൽത്ത് ’, ‘IND ക്യാഷ് ഒപ്ടിമ ’ എന്നിവ അവതരിപ്പിച്ചു. ശബ്ദ നിർദേശങ്ങളിലൂടെ 10 ഭാഷകളിൽ ഫണ്ട് ട്രാൻസ്ഫർ, ഐ എം പി എസ് , എഫ് ഡി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് എ ഐ -താര. മുതിർന്ന പൗരന്മാർക്കും ഡിജിറ്റൽ പരിജ്ഞാനം പരിമിതമായവർക്കും ഇത് സഹായകരമാകും.
Ind സ്മാർട്ട്-ലെ സ്മാർട്ട് വെൽത്ത് വഴി ബാങ്ക് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപങ്ങൾ, ഓഹരികൾ, ഇ ടി എഫ് , എൻ പി എസ് എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക പോർട്ട്ഫോളിയോ ഒരിടത്ത് കാണാനും ചെലവ് വിശകലനവും വ്യക്തിഗത സാമ്പത്തിക വിവരങ്ങളും ലഭ്യമാകും. കോർപറേറ്റ്, സ്ഥാപന ഉപഭോക്താക്കൾക്കായി ഡിജിറ്റൽ കളക്ഷൻ, പേപ്പർലെസ് ഓൺബോർഡിങ്, മൊബൈൽ ക്യാഷ് മാനേജ്മെന്റ് തുടങ്ങിയ സൗകര്യങ്ങളാണ് IND ക്യാഷ് ഒപ്ടിമ നൽകുന്നത്.








