NEWS
പുലർച്ചെയും ജമ്മുവിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം
09/05/2025 06:10 AM IST
nila

ജമ്മുവിൽ ഇന്നു പുലർച്ചെ വീണ്ടും പാകിസ്ഥാൻറെ പ്രകോപനം. ഇന്നു പുലർച്ചെ നാലുമണിക്ക് ശേഷം അതിർത്തി കടന്നെത്തിയ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പാകിസ്ഥാൻ ഡ്രോൺ ആക്രമണ സ്രമത്തിന് പിന്നാലെ ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നു പുലർച്ചെ നാല് മണിക്ക് ശേഷമാണ് പാകിസ്ഥാൻ ഇന്ത്യയിൽ ഡ്രോൺ ആക്രമണത്തിന് ശ്രമം നടത്തിയത്. ഡ്രോണുകൾ അതിർത്തി കടന്നതോടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കി.
അതിനിടയിൽ രാജൗരിയിൽ വീണ്ടും പാകിസ്ഥാൻറെ കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. വിനോദ സഞ്ചാര കേന്ദ്രമാണ് പർവത പ്രദേശമായ മുറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











