04:19pm 09 November 2026
NEWS
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം സർവ്വകാല ഉയരത്തിൽ; കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ വിപുൽ മടങ്ങുന്നു
25/07/2026  01:00 PM IST
nila
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം സർവ്വകാല ഉയരത്തിൽ; കാലാവധി പൂർത്തിയാക്കി ഇന്ത്യൻ അംബാസഡർ വിപുൽ മടങ്ങുന്നു

​ദോഹ: കഴിഞ്ഞ മൂന്ന് വർഷത്തെ സംതൃപ്തമായ സേവനത്തിനു ശേഷം ഖത്തറിലെ ഇന്ത്യൻ അംബാസഡർ  വിപുൽ തൻ്റെ കാലാവധി പൂർത്തിയാക്കി (ജൂലൈ 23) പദവിയിൽ നിന്നും പടിയിറങ്ങി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് (Strategic Partnership) ഉയർന്നുവെന്ന വലിയ സംതൃപ്തിയോടെയാണ് താൻ മടങ്ങുന്നതെന്ന് വിടവാങ്ങൽ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
​ഹൃദ്യമായ സൗഹൃദവും സാംസ്കാരിക-കായിക കായിക പരിപാടികളാൽ സമൃദ്ധമായ ദോഹയിലെ ജീവിതവും ഏറെ അവിസ്മരണീയമാണെന്നും ഖത്തറിലെ ഭരണനേതൃത്വത്തിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനവും, 2025 ഫെബ്രുവരിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ വിജയകരമായ ഇന്ത്യ സന്ദർശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങൾ നൽകി.വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനിയും തമ്മിൽ നിരവധി നിർണായക കൂടിക്കാഴ്ചകൾ നടന്നു. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള വിവിധ വകുപ്പ് മന്ത്രിമാരുടെ തുടർച്ചയായ സന്ദർശനങ്ങൾ സഹകരണം കൂടുതൽ ശക്തമാക്കി.അന്തരിച്ച മുൻ അമീർ (ഫാദർ അമീർ) ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയോടുള്ള ആദരസൂചകമായി 2026 ജൂലൈ 13-ന് ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 2028 മുതൽ 2048 വരെയുള്ള അടുത്ത 20 വർഷത്തേക്ക് പ്രതിവർഷം 7.5 ദശലക്ഷം മെട്രിക് ടൺ ദ്രവീകരിച്ച പ്രകൃതിവാതകം (LNG) ഇന്ത്യയിലേക്ക് നൽകുന്നതിനുള്ള ചരിത്രപ്രധാനമായ കരാർ 2024-25 കാലയളവിൽ ഒപ്പുവെച്ചു.ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) ഇന്ത്യയിലെ റീട്ടെയിൽ, ഇൻഫ്രാസ്ട്രക്ചർ, ഹെൽത്ത്‌കെയർ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി. ഗുജറാത്തിലെ 'ഗിഫ്റ്റ് സിറ്റി' (GIFT City) ഖത്തറിലെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് മികച്ച കേന്ദ്രമായി മാറി.
2025 ഒക്ടോബറിൽ ഇരുരാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ജോയിന്റ് ബിസിനസ് കൗൺസിൽ നിലവിൽ വന്നു.തുടങ്ങിയ ഡിപ്ലോമാറ്റിക് രംഗത്തെ നാഴികക്കല്ലുകൾഇന്ത്യൻ സ്ഥാനപതിവ്യക്തമാക്കി.j​ഹോർമുസ് കടലിടുക്കിലെ നിലവിലെ തടസ്സങ്ങളും പ്രാദേശിക പ്രതിസന്ധികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലും, സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെയും സഹകരണത്തോടെയുമാണ് മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര പരിചയ സമ്പന്നതയുള്ള ഖത്തർ, പ്രാദേശിക സമാധാന ശ്രമങ്ങളിൽ നടത്തുന്ന സധ്യസ്ഥ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
​പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം കാണിച്ച ക്ഷമയും സഹിഷ്ണുതയും അഭിമാനകരമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും നാളുകളിൽ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന പ്രത്യാശയോടെ, അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിക്കും ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും അംബാസഡർ വിപുൽ തൻ്റെ ആദരവും നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img