02:20pm 17 September 2026
NEWS
ഇന്ത്യൻ സ്ഥാനപതി ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹം സ്വീകരണം നൽകി
16/09/2026  09:49 AM IST
nila
ഇന്ത്യൻ സ്ഥാനപതി ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഖത്തറിലെ ഇന്ത്യൻ സമൂഹം സ്വീകരണം നൽകി

​ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതി ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) എന്നീ അപെക്സ് ബോഡികളുടെ സംയുക്താഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സെപ്റ്റംബർ 14 തിങ്കളാഴ്ച ഐ.സി.സി അശോകാ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം.
​ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതവും ആശംസകളും നേർന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൾ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ് എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാല് അപെക്സ് ബോഡികളുടെയും അവയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികൾ ചേർന്ന് അംബാസഡറെ ആദരിക്കുകയും അദ്ദേഹത്തിന് വിജയകരമായ പ്രവർത്തന കാലാവധി ആശംസിക്കുകയും ചെയ്തു.
​ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പിന്തുണയ്ക്കും ഡോ. കെ. ശ്രീകർ റെഡ്ഡി നന്ദി രേഖപ്പെടുത്തി. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദി പറഞ്ഞു.
​ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി (വിദ്യാഭ്യാസവും സംസ്‌കാരവും) ഹരീഷ് പാണ്ഡെ, അപെക്സ് ബോഡികളുടെ മാനേജിംഗ്-അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനകളുടെ പ്രസിഡന്റുമാർ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, സമൂഹത്തിലെ പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img