09:35am 09 November 2026
NEWS
ഇന്ത്യൻ അംബാസഡർ ശ്രീ വിപുലിന് യാത്രയയപ്പ് നൽകി
24/07/2026  08:27 PM IST
NILA
ഇന്ത്യൻ അംബാസഡർ ശ്രീ വിപുലിന് യാത്രയയപ്പ് നൽകി

 

ദോഹ: സൗദി അറേബ്യയിലേക്ക് സ്ഥലംമാറുന്ന ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ വിപുലിന് വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾ ചേർന്ന് യാത്രയയപ്പ് നൽകി.  

ഐ.സി.സി. ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ്. ഖത്തറിന്റെ സ്നേഹോപഹാരം അംബാസഡർ ശ്രീ.  വിപുലിന് കൈമാറി. ഐ.സി.എഫ്. ഖത്തർ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി, ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി, ഇന്റർനാഷണൽ കൗൺസിൽ ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, നോളജ് സെക്രട്ടറി ഡോ. അബ്ദുൽ ഹമീദ്, മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട എന്നിവർ ചേർന്നാണ് ഉപഹാരം കൈമാറിയത്.

ഖത്തറിലെ മൂന്ന് വർഷത്തെ സേവനകാലയളവിൽ ഇന്ത്യ - ഖത്തർ സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ അംബാസഡർ ശ്രീ വിപുൽ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ചടങ്ങിൽ വെച്ച് പ്രതിനിധികൾ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img