11:06am 04 May 2026
NEWS
വനിതാ ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
02/05/2026  08:01 PM IST
nila
വനിതാ ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ്  ബിസിസിഐ പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറാണ് ടീമിന്റെ ക്യാപ്റ്റൻ. സൂപ്പർ താരങ്ങളായ ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ടീമിൽ ഉൾപ്പെട്ടപ്പോൾ, പരിക്കേറ്റ അമൻജോത് കൗർ, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ എന്നിവർക്ക് ടീമിൽ ഇടംപിടിക്കാനായില്ല. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗ്സ്, ഭാരതി ഫുൾമാലി, ദീപ്തി ശർമ്മ, റിച്ചാ ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടിൽ, രാധ യാദവ്.

 ഇംഗ്ലണ്ടിൽ ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെയാണ് വനിതാ ടി20 ലോകകപ്പ് ടൂർണമെന്റ് നടക്കുന്നത്. ഏകദിന ലോകചാമ്പ്യന്മാരായതിന് പിന്നാലെയാണ് ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഇന്ത്യ ടൂർണമെന്റിനിറങ്ങുന്നത്. 2024-ൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img