05:58pm 18 April 2026
NEWS
ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ഇന്ത്യൻ വനിതകളിറങ്ങിയത് വ്യത്യസ്തമായ ജഴ്സി ധരിച്ച്; കാരണം അറിയേണ്ടേ?
20/09/2025  04:22 PM IST
nila
ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ഇന്ത്യൻ വനിതകളിറങ്ങിയത് വ്യത്യസ്തമായ ജഴ്സി ധരിച്ച്; കാരണം അറിയേണ്ടേ?

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകളണിഞ്ഞ ജഴ്സിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഇന്ന് ഡൽ​ഹിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ വനിതാ ടീം കളിക്കാനിറങ്ങിയത് പിങ്ക് ജഴ്സിയണിഞ്ഞായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വനിതാ ടീമിന്റെ ജഴ്സിയുടെ നിറംമാറ്റത്തിന്റെ കാരണം തേടി ആരാധകർ ഇറങ്ങിയത്. സ്തനാർബുദത്തിനെതിരെയുള്ള അവബോധം പകരാനായാണ് ഇന്ത്യൻ വനിതാ ടീം പിങ്ക് ജഴ്സി അണിഞ്ഞ് മത്സരത്തിനിറങ്ങിയത്. 

പിങ്ക് ജെഴ്സിയണിഞ്ഞാണ് ടീം ഇറങ്ങുകയെന്ന് മത്സരത്തിന് മുമ്പേ ബിസിസിഐ അറിയിച്ചിരുന്നു. എല്ലാ ദിവസവും നമ്മൾ അനിശ്ചിതാവസ്ഥകൾക്കായി പരിശീലിക്കുന്നുണ്ട്, ഈ ജെഴ്സി നിങ്ങൾ സജ്ജരാവൂ എന്ന് ഓർമിപ്പിക്കാനുള്ളതാണ്. സ്തനാർബുദ പരിശോധന എല്ലാമാസവും നടത്തുകയും സ്തനാർബുദത്തിനെതിരെ നിൽക്കുകയും ചെയ്യൂ- എന്നാണ് ബിസിസിഐ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.

ഈ പിങ്ക് ജെഴ്സി വെറുമൊരു പ്രതീകത്തേക്കാൾ അപ്പുറമാണ്. ജീവൻ രക്ഷിക്കാനുള്ള ശീലം വളർത്തിയെടുക്കാനുള്ള ആഹ്വാനമാണിത്. ഒന്നിച്ചുനിന്ന് സ്തനാർബുദത്തിനെതിരെ പോരാടാം- ടീമംഗം സ്നേഹ റാണ വീ‍ഡിയോയിൽ പങ്കുവെച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img