05:44am 30 April 2026
NEWS

അതിവേ​ഗം സഞ്ചരിക്കുന്ന ട്രെയിനിൽ നിന്നുപോലും തൊടുക്കും; അഗ്നി-പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

25/09/2025  11:40 AM IST
nila
 അതിവേ​ഗം സഞ്ചരിക്കുന്ന ട്രെയിനിൽ നിന്നുപോലും തൊടുക്കും; അഗ്നി-പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻറെ കോച്ചിൽ നിന്നും മിസൈൽ വിക്ഷേപിച്ച് ഇന്ത്യ.  അഗ്നി-പ്രൈം മിസൈലിൻറെ പുതിയ പരീക്ഷണമാണ് ഡിആർഡിഒ വിജയകരമായി നടത്തിയത്.  ട്രെയിൻ കോച്ചിൽ നിന്നും ആദ്യമായാണ് ഇന്ത്യ മിസൈൽ വിക്ഷേപണം പരീക്ഷിക്കുന്നത്. ഇത് വിജയകരമായിരുന്നു എന്നും ഡിആർഡിഒ അറിയിച്ചു. 

അത്യാധുനിക ഇൻറർമീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. 2,000 കിലോമീറ്റർ പ്രഹരശേഷിയുള്ള അഗ്നി-പ്രൈമിന് ചൈനയും പാകിസ്ഥാനും താണ്ടാനുള്ള കരുത്തുള്ളണ്ട്.  ഇതിനെ റെയിൽ അടിസ്ഥാനത്തിലുള്ള ലോഞ്ചറിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചാണ് ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻറ് ഓർഗനൈസേഷൻ പുത്തൻ ചരിത്രമെഴുതിയിരിക്കുന്നത്.

ഇതോടെ, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഗ്നി-പ്രൈം മിസൈൽ പരീക്ഷണ വിജയത്തിൽ ഡിആർഡിഒയെയും സ്‌ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡിനെയും (എസ്എഫ്‌സി), പ്രതിരോധ സേനകളെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img