09:59am 13 November 2026
NEWS
ഗൾഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തമാക്കാൻ ഇന്ത്യ; നിർണ്ണായക കരാറിൽ ഒപ്പുവെച്ചു
08/02/2026  05:02 PM IST
nila
ഗൾഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തമാക്കാൻ ഇന്ത്യ; നിർണ്ണായക കരാറിൽ ഒപ്പുവെച്ചു

 


ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ പുതിയ ചരിത്രം കുറിച്ച് സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾക്ക് തുടക്കമായി. കരാറിന്റെ വ്യാപ്തിയും രീതികളും നിശ്ചയിക്കുന്ന നിബന്ധനകളിൽ (Terms of Reference) ഇരുവിഭാഗവും ന്യൂഡൽഹിയിൽ ഒപ്പുവെച്ചു.
​ഇന്ത്യൻ വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ അജയ് ഭാദുവും, ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ ചീഫ് നെഗോഷ്യേറ്റർ രാജാ അൽ മർസുഖിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുക.,
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,
​ മേഖലയിലെ ഭക്ഷ്യ, ഊർജ സുരക്ഷ ഉറപ്പാക്കുക.
 ചരക്ക്-സേവന മേഖലകളിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കി വ്യാപാരം വർദ്ധിപ്പിക്കുകഎന്നിവയാണ് കരാറിന്റെ ലക്ഷ്യങ്ങൾ. 2024-25 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 178.56 ബില്യൺ യു.എസ് ഡോളറാണ് ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള വ്യാപാരം. ഇത് ഇന്ത്യയുടെ ആകെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനമാണ്. ഇന്ത്യ പ്രധാനമായും എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, അരി, തുണിത്തരങ്ങൾ എന്നിവ കയറ്റുമതി ചെയ്യുമ്പോൾ, അസംസ്കൃത എണ്ണയും സ്വർണവും ഉൾപ്പെടെയുള്ളവയാണ് ജി.സി.സിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
​"ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ബന്ധത്തെ ഈ കരാർ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. ഇത് ഇരുപക്ഷത്തിനും പരസ്പര പ്രയോജനകരമായിരിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img