04:33am 30 July 2026
NEWS
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വ്യോമസേന മേധാവി
09/08/2025  12:57 PM IST
nila
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വ്യോമസേന മേധാവി

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തി വ്യോമസേന മേധാവി. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്നാണ് വ്യോമസേന മേധാവി എയർമാർഷൽ എ.പി.സിങ് വ്യക്തമാക്കിയത്. പാകിസ്ഥാനു സംഭവിച്ച നാശനഷ്ടങ്ങളുടെ എണ്ണം സംബന്ധിച്ച് വ്യോമസേനയുടെ ഉന്നത റാങ്കിൽ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്.

ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനവുമാണ് തകർത്തതെന്ന് എ.പി.സിങ് പറഞ്ഞു. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img