
ബെംഗളൂരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ - 2 ൻ്റെ മാതൃക എയ്റോ ഇന്ത്യ 2025 ൽ പ്രദർശിപ്പിച്ചു. തേജസ് എയർക്രാഫ്റ്റിൻ്റെ വികസിത രൂപമായ എംകെ - 2 കൂടുതൽ ശക്തിയേറിയ ഒറ്റ എൻജിനിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ്യ പോർവിമാനമാണ്.ആധുനികമായ നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും ഉൾക്കൊള്ളുന്ന എം കെ 2 വ്യോമ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരും. അടുത്ത വർഷത്തോടെ ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി 2029 ൽ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
82% തദ്ദേശിയമായ എം കെ രണ്ടിൻ്റെ ഉൽപ്പാദനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. എയറോനോട്ടിക്കൽ ഡെവലപ്പ്മെൻ്റ് ഏജൻസി (എഡിഎ) ആണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ഏജൻസിയാണ്നി ർമ്മിക്കുന്നത്.
തേജസ് ഒന്നിൻ്റെ ചില പോരായ്മകൾ വ്യോമസേന ചൂണ്ടിക്കാട്ടിയിരുന്നു. അവ പരിഹരിച്ചു കൊണ്ടാണ് പുതിൽ എൽ സി എ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എംകെ രണ്ട് എയർക്രാഫ്റ്റിൻ്റെ കാര്യത്തിൽ പല വിദേശ രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.











