
ദോഹ:സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത് ലോക പ്രതിരോധ ശക്തി പ്രദർശനത്തിൽ (WDS 2026) ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. നാളെയും മറ്റന്നാളുമായി നടക്കുന്ന രാജ്യാന്തര മേളയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ് നയിക്കും.400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന പവലിയൻ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.ടാങ്കുകൾ, ആർട്ടിലറി ഗൺ സംവിധാനങ്ങൾ, മിസൈലുകൾ, റഡാറുകൾ, സ്ഫോടകവസ്തുക്കൾഎന്നിവപ്രദർശിപ്പിക്കും.
ഇന്ത്യയുടെ തദ്ദേശീയമായ ഉൽപ്പാദന ശേഷി ആഗോള വിപണിയിൽ എത്തിക്കുക, സൗദി അറേബ്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഭാരത് ഡൈനാമിക്സ് (BDL), മ്യൂണിഷൻസ് ഇന്ത്യ തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളാണ്
പങ്കെടുക്കുന്നത്.മേളയുടെ ഭാഗമായി ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ സൗദി വ്യവസായ പ്രമുഖരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയെ ഒരു ആഗോള പ്രതിരോധ നിർമ്മാണ കേന്ദ്രമായി (Global Defense Hub) മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.











