08:07am 29 April 2026
NEWS
പാകിസ്ഥാനിൽ പ്രളയ സാധ്യത ഉയർത്തി ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു
08/05/2025  07:18 PM IST
nila
പാകിസ്ഥാനിൽ പ്രളയ സാധ്യത ഉയർത്തി ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു

പാകിസ്ഥാനിൽ പ്രളയ സാധ്യത ഉയർത്തി ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു. കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചെനാബ്‌ നദിയിലെ സലാൽ ഡാം തുറന്നതോടെ പാകിസ്ഥാനിൽ പ്രളയ സാധ്യത ഉടലെടുത്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പാകിസ്ഥാനിൽ ചെനാബ്‌ നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img