
കൊച്ചി: ഇന്ത്യയുടെ മുൻനിര മിസൈൽ വാഹക കപ്പൽ ഐ.എൻ.എസ് ത്രികാന്ത് മൊസാംബിക്ക് തുറമുഖ നഗരമായ മപൂട്ടോയിൽ സന്ദർശനത്തിന് എത്തി. ഇന്ത്യയും മൊസാംബിക്കും തമ്മിൽ സമുദ്രമേഖലയിലും നയതന്ത്ര തലത്തിലുമുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം. ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട മൊസാംബിക്ക് നാവികസേനയും ഇന്ത്യൻ നാവികസേനയും തമ്മിൽ നിലവിൽ അടുത്ത ബന്ധമാണ് പുലർത്തുന്നത്. സന്ദർശന വേളയിൽ മെഡിക്കൽ, യോഗ ക്യാമ്പുകൾ, കായിക സൗഹൃദ മത്സരങ്ങൾ, പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഐ.എൻ.എസ് ത്രികാന്തിൻ്റെ ക്യാപ്റ്റൻ സച്ചിൻ കുൽക്കർണ്ണി മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ റോബർട്ട് ഷെതിൻ ടോങ്ങുമായി കൂടിക്കാഴ്ച നടത്തും. തെക്ക്- പടിഞ്ഞാറൻ ഇന്ത്യാ മഹാസമുദ്രമേഖയിലെ ഓപ്പറേഷണൽ ഡിപ്ളോയ്മെൻ്റിൻ്റെ ഭാഗമായിട്ടു കൂടിയാണ് കപ്പൽ മൊസാംബിക്ക് സന്ദർശിക്കുന്നത്.
Photo Courtesy - Google








