08:02pm 11 November 2026
NEWS
ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2025 കർട്ടൻ റൈസർ കുസാറ്റിൽ
06/11/2025  05:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2025  കർട്ടൻ റൈസർ കുസാറ്റിൽ
HIGHLIGHTS

IISF-ന്റെ കർട്ടൻ റൈസർ പരിപാടിയിൽ ഡോ. അഭിലാഷ് എസിനൊപ്പം വിദ്യാർത്ഥികളും അധ്യാപകരും.

കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2025-ന്റെ കർട്ടൻ റൈസർ പരിപാടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിൽ (ACARR) നടത്തി.ACARR ഡയറക്ടർ ഡോ. അഭിലാഷ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു. IISF-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രചോദനാത്മകമായ തുടക്കമായിരുന്നു ഈ പരിപാടി. അദ്ദേഹം IISF-ന്റെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. യുവജനങ്ങളുടെ പങ്കാളിത്തം, നവോത്ഥാന ചിന്ത, ശാസ്ത്രീയ സഹകരണം എന്നിവയിലൂടെ രാഷ്ട്രനിർമ്മാണത്തിൽ ശാസ്ത്രത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക എന്നതാണ് ഫെസ്റ്റിവലിന്റെ ഉദ്ദേശം.
IISF 2025 ഡിസംബർ 6 മുതൽ 9 വരെ ചണ്ഡീഗഡിലെ  പഞ്ചാബ് സർവകലാശാലയിൽ “Celebrating Science for a Sustainable and Developed India” എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img