
പാകിസ്ഥാൻ തങ്ങളുടെ അഭിമാന ആയുധമായി കാണുന്ന ഒന്നാണ് ഫത്ത–II. ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ഫത്ത–II പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പാകിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമായ അത്യാധുനിക ഫത്ത–II 2025ലാണ് പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇപ്പോഴിതാ, ഇന്ത്യക്ക് നേരേ ഉപയോഗിച്ച ഫത്ത–IIനെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി ഹരിയാനയിലെ സിർസയിൽ ഇന്ത്യൻ സൈന്യം ഫത്ത–II തകർത്ത് തരിപ്പണമാക്കുകയായിരുന്നു.
രാജ്യതലസ്ഥാനമായ ന്യൂഡൽഹി ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ഫത്ത–II പ്രയോഗിച്ചതെന്നാണ് അനുമാനം. ഡൽഹിക്ക് 250 കി.മീ അകലെവച്ചാണ് ഇന്ത്യൻ സൈന്യം മിസൈൽ ഭസ്മമാക്കിയത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ഗുരുതരമായ പ്രകോപനമായാണ് ഇന്ത്യ ഇതിനെ കണ്ടത്. തൊട്ടുപിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന മേഖലകളിലെ നാല് വ്യോമതാവളങ്ങളിൽ ഇന്ത്യ മിസൈലാക്രമണം നടത്തുകയും ചെയ്തു.
പാക്കിസ്ഥാന്റെ ബുൻയാനു മർസൂസ് സൈനിക നടപടിയുടെ ഭാഗമായിട്ടാണ് മിസൈൽ പ്രയോഗം. പാക്കിസ്ഥാന്റെ ശേഖരത്തിലെ പ്രധാന ആയുധമാണ് അത്യാധുനിക ഫത്ത–II ബാലിസ്റ്റിക് മിസൈൽ. പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫത്ത മിസൈൽ, 2025ലാണ് പാക്ക് സൈന്യത്തിന്റെ ഭാഗമാകുന്നത്.
‘പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാൻ, അതിവേഗ മിസൈൽ പ്രയോഗിച്ചു; ജനവാസ മേഖലയിൽ ആക്രമണം നടത്തുന്നു
കരയിൽനിന്ന് കരയിലേക്കു തൊടുക്കാവുന്ന മിസൈലിന് 400 കിലോമീറ്റർ ദൂരെ വരെയാണ് പ്രഹരശേഷി. ഫത്ത–IIന്റെ മുൻഗാമിയായ ഫത്ത–I ന്റെ പ്രഹരശേഷി 140 കി.മീ മാത്രമായിരുന്നു. റഡാറുകളുടെയും മിസൈൽവേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് പറക്കാൻ കഴിയുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത ഫത്ത–II മിസൈൽ തകർക്കാനായത് പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ പ്രതിരോധത്തിന് പൊൻതൂവലാണ്.
ഡൽഹിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാകാം പാക്കിസ്ഥാൻ ഫത്ത–II പ്രയോഗിച്ചതെന്നും എന്നാൽ മിസൈൽ വിക്ഷേപിക്കുമ്പോൾ തന്നെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതു തിരിച്ചറിയുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപു തന്നെ മിസൈൽ തകർക്കുകയും ചെയ്തതായി പേരുവെളിപ്പെടുത്താത്ത പ്രതിരോധ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.











