02:15pm 22 September 2026
NEWS
തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവച്ചു
16/05/2025  09:14 AM IST
nila
തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവച്ചു

ഇന്ത്യാ - തുർക്കി ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവച്ചു. ഇന്നു നടക്കേണ്ടിയിരുന്ന ചടങ്ങാണ് അനിശ്ചിത കാലത്തേക്ക് മാറ്റിയത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തിയ ആക്രമണങ്ങളെ തുർക്കി പിന്തുണച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ തുർക്കിയുമായുള്ള ബന്ധത്തിൽ അസ്വാരസ്യം നിലനിൽക്കെയാണ് ഇന്ത്യയുടെ നിർണായക നീക്കം. 

ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത് അലി മുറാത് എർസോയിയാണ്. സ്ഥാനമേൽക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടക്കേണ്ട ചടങ്ങ് ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാൽ, അവസാനനിമിഷം ചടങ്ങ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനിലെ സമയക്രമങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, ഇന്ത്യയിൽ തുർക്കി വിരുദ്ധ മനോഭാവം വളർന്നുവരുന്നതിന്റെ പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം.

എന്ന് ചടങ്ങ് നടത്തുമെന്നോ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ ഇന്ത്യ വ്യക്തമാക്കിയിട്ടുമില്ല. മാർച്ചിലാണ് അലി മുറാത് എർസോയി ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. എന്നാൽ, ഇന്ത്യ അംഗീകാരം നൽകാത്തിടത്തോളം കാലം ഈ നിയമനത്തിന് പ്രാബല്യമുണ്ടാകില്ല.അതേസമയം, ഇതിനൊപ്പം നടക്കേണ്ടിയിരുന്ന തായ് അംബാസഡറിന്റെയും പുതിയ ബംഗ്ലാദേശ് ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്. വിഷയത്തിൽ തുർക്കി എംബസി ഇനിയും പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img