09:53pm 26 July 2026
NEWS
ചരിത്ര ദൗത്യം! സമുദ്രത്തിന്റെ അഞ്ചു കിലോമീറ്റർ ആഴത്തിലേക്ക് മനുഷ്യരെ അയച്ച് ഇന്ത്യ
15/08/2025  08:17 AM IST
nila
ചരിത്ര ദൗത്യം! സമുദ്രത്തിന്റെ അഞ്ചു കിലോമീറ്റർ ആഴത്തിലേക്ക് മനുഷ്യരെ അയച്ച് ഇന്ത്യ

ഡീപ് ഓഷ്യൻ മിഷന്റെ ഭാഗമായി സമുദ്രത്തിന്റെ 5,002 മീറ്റർ ആഴത്തിൽ അക്വാനാട്ടിനെ അയച്ച് ഇന്ത്യ. നാവികസേനയിൽ നിന്നും വിരമിച്ച കമാൻഡർ ജമ്മു സ്വദേശി ജതീന്ദർ പാൽ സിങ് ആണ് ഈ മാസം ആറിന് അറ്റ്‍ലാന്റിക് സമുദ്രത്തിൽ 5,002 മീറ്റർ ആഴത്തിലേക്ക് സഞ്ചരിച്ചത്. ‘നോട്ടീൽ’ എന്ന ജലപേടകത്തിലായിരുന്നു യാത്ര. ഫ്രാൻസുമായി സഹകരിച്ചായിരുന്നു ഇന്ത്യയുടെ മനുഷ്യ സമുദ്രദൗത്യം എന്നറിയപ്പെടുന്ന 'സമുദ്രയാൻ പദ്ധതി'ക്കു മുന്നോടിയായുള്ള ഈ യാത്ര.  

ഓഗസ്റ്റ് 5ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) ശാസ്ത്രജ്ഞനായ രാജു രമേഷ് 4,025 മീറ്റർ ആഴത്തിലേക്ക് സഞ്ചരിച്ചിരുന്നു. തമിഴ്നാട് സ്വദേശിയാണ് രാജു രമേഷ്. യാത്രികർ കടലിന്റെ അടിത്തട്ടിൽ 5 മണിക്കൂറോളം ചെലവഴിച്ചു. പേടകത്തിനുള്ളിലിരുന്ന് പുറത്തെ റോബട്ടിക് കരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെയും ഫ്രാൻസിന്റെയും ദേശീയപതാകകൾ കടലിന്റെ അടിത്തട്ടിൽ സ്ഥാപിച്ചു. താഴേക്കു പോയി തിരിച്ചുവരാൻ ഏകദേശം 9 മണിക്കൂറാണ് എടുത്തത്. 2027 അവസാനത്തോടെ 6 കിലോമീറ്റർ ആഴത്തിലേക്കു ജലയാത്രികരെ അയയ്ക്കാനുള്ള ‘മത്സ്യ 6000’ എന്ന പേടകം ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img