08:15am 30 April 2026
NEWS
സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - ചൈന ധാരണ
29/10/2025  11:05 AM IST
nila
 സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - ചൈന ധാരണ

അതിർത്തി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ - ചൈന ധാരണ. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും സൈനികവും നയതന്ത്രവുമായ തലങ്ങളിൽ ആശയവിനിമയം വർധിപ്പിക്കാനും സൗഹൃദബന്ധം നിലനിർത്താനുമുള്ള ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അഞ്ചു വർഷങ്ങൾക്കു ശേഷം കൊൽക്കത്ത–ഗ്വാങ്‌ഷൂ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ഈ ചർച്ച നടന്നത്.

ഓഗസ്റ്റിൽ ചൈന സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് വികസന പങ്കാളികളാണെന്ന് വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച താരിഫ് പ്രഖ്യാപനത്തിന് ശേഷവും, ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് അന്ന് നേതാക്കൾ ചർച്ച ചെയ്തിരുന്നു.

നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടുത്താനും അതിർത്തിയിലെ സംഘർഷാവസ്ഥ കുറയ്ക്കാനും ഉദ്ദേശിച്ചുള്ള ഈ പുതിയ ചർച്ചകൾ, ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ പുതുചൈതന്യം സൃഷ്ടിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img