NEWS
ഇന്ത്യ-അറബ് സഹകരണ ഫോറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി
02/02/2026 11:25 AM IST
nila

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
രണ്ടാം അറബ്-ഇന്ത്യ സഹകരണ ഫോറത്തിൽ പങ്കെടുക്കാൻ ന്യുഡൽഹിയിൽ എത്തിയ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിൽ
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരുംചർച്ച ചെയ്തു.
ഇരുവിഭാഗങ്ങൾക്കും താൽപ്പര്യമുള്ള വിവിധ പൊതുവിഷയങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്ത അറബ്-ഇന്ത്യ സഹകരണ ഫോറം മേഖലയിൽ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











