10:22pm 18 April 2026
NEWS
ഇന്ത്യൻ സൈന്യത്തിനുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാൻ അനുവദിക്കാതെ വ്യോമപാത അടച്ച് തുർക്കി
14/11/2025  06:58 AM IST
nila
ഇന്ത്യൻ സൈന്യത്തിനുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാൻ അനുവദിക്കാതെ വ്യോമപാത അടച്ച് തുർക്കി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി പുതിയ AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ കൊണ്ടുവന്നിരുന്ന വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. അന്റോനോവ് An-124 എന്ന ചരക്കുവിമാനത്തിനാണ് തുർക്കി വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്. ബോയിങ് നിർമ്മിച്ച മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കരസേനയ്ക്ക് കൈമാറാനുള്ള യാത്രയാണ് ഇതോടെ മുടങ്ങിയത്. 

ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ വിമാനത്താവളത്തിൽ എത്തി ഹെലികോപ്റ്ററുകൾ ഏറ്റുവാങ്ങിയ വിമാനം ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ധനം നിറയ്ക്കാനിറങ്ങിയ ശേഷമാണ് ഇന്ത്യയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത്. തുർക്കിയിൽ നിന്ന് അനുമതി ലഭിക്കാതെ എട്ടുദിവസം വിമാനത്താവളത്തിൽ കാത്തുനിന്ന ശേഷം വിമാനം മടങ്ങിപ്പോയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

 കഴിഞ്ഞ തവണ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ തുർക്കി വ്യോമപാത അനുവദിച്ചിരുന്നെങ്കിലും, ഇപ്പോഴത്തെ തീരുമാനമാറ്റം കൈമാറ്റപ്രക്രിയ വൈകാൻ ഇടയാക്കുമെന്നാണ് സൈനികവൃത്തങ്ങളുടെ വിലയിരുത്തൽ. ബോയിങ് വഴിയൊരുക്കുന്ന പുതിയ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ മറ്റുവ്യോമപാതകൾ ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img