09:01pm 12 November 2026
NEWS
ഇന്ത്യയുടെ മിസൈൽ വാഹിനി കപ്പൽ താൻസാനിയയിൽ.
06/04/2026  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയുടെ മിസൈൽ വാഹിനി കപ്പൽ താൻസാനിയയിൽ

 

കൊച്ചി: ഇന്ത്യയുടെ മുൻനിര മിസൈൽ വാഹിനി കപ്പൽ ഐ.എൻ.എസ് ത്രികാന്ത് താൻസാനിയൻ തുറമുഖ നഗരമായ ദാരസ് സലാമിൽ സന്ദർശനത്തിന് എത്തി. ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട തെക്ക് പടിഞ്ഞാറൻ സമുദ്രമേഖലയിലെ പര്യടനത്തിൻ്റെ ഭാഗമായിട്ടാണിത്. 
ഇരു രാജ്യങ്ങളും തമ്മിൽ മാറിടൈം മേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.  
താൻസാനിയൻ 

നാവികസേനയുമായി സംയുക്ത പരിശീലനം , സാമൂഹ്യ, പൊതുജന സേവനം, കായിക മത്സരങ്ങൾ, യോഗ എന്നിവ നടത്തും . ഐ.എൻ.എസ് ത്രികാന്തിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. താൻസാനിയൻ ജനതയ്ക്ക് നൽകാനായി കപ്പലിൽ ശേഖരിച്ച ആവശ്യവസ്തുക്കൾ കൈമാറും. ക്യാപ്റ്റർ സച്ചിൻ കുൽക്കർണ്ണിയാണ് കമാൻഡിംഗ് ഓഫീസർ. താൻസാനിയൻ സർക്കാർ പ്രതിനിധികൾ, താൻസാനിയൻ സേനാ മേധാവികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img