
ദോഹ:ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം അടയാളപെടുത്തുന്ന
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC)‘ഭാരത് ഉത്സവ് 2026’ ജനുവരി 22, 23 തീയതികളിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽനടക്കുമെന്ന്
സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ
രണ്ടുദിവസങ്ങളിലായി
വൈകിട്ട് 4 മുതൽ രാത്രി 11വരെനടക്കുന്ന മഹോത്സവത്തിന്റെ മുഖ്യ ആകർഷണം പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസ്
ദൊരൈസ്വാമിഅവതരിപ്പിക്കുന്നലൈവ്സംഗീതസന്ധ്യയാണ്. ആലാപനമികവിൽ വിവിധ ഭാഷകളിലെയും സംഗീതശൈലികളിലെയും അപൂർവ വൈദഗ്ധ്യവും കൊണ്ട് അറിയപ്പെടുന്ന ശ്രീനിവാസിന്റെ പ്രകടനം സംഗീതപ്രേമികൾക്ക് അപൂർവ അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഭാരത് ഉത്സവിന്റെ ഭാഗമായി ICC സ്റ്റാർ സിംഗർ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ജനുവരി 22ന് നടക്കും. 2025 ഡിസംബറിൽ ആരംഭിച്ച മത്സരത്തിന്റെ ലക്ഷ്യം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ ഗായക പ്രതിഭകളെ കണ്ടെത്തുകയും അവരെ അന്താരാഷ്ട്ര വേദികളിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയാണ്. പ്രശസ്ത ഗായകൻ ശ്രീനിവാസൻ ദൊരൈസ്വാമി ഉൾപ്പെടുന്ന വിദഗ്ധ ജൂറിയാണ് ഫിനാലെ മത്സരവിജയികളെ കണ്ടെത്തുക.
വർഷത്തിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക ആഘോഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഭാരത് ഉത്സവ് 2026, ഇന്ത്യ–ഖത്തർ സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഐക്യം കൂടുതൽ ഉറപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഉത്സവ വേദിയിൽ ലൈവ് ഓർക്കസ്ട്ര, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് നൃത്താവിഷ്കാരങ്ങൾ, കേരളത്തിന്റെ തിരുവാതിര മുതൽ ഗുജറാത്തിന്റെ ഗർബ (ദാണ്ടിയ) വരെയുള്ള സംയോജിത ഫ്യൂഷൻ നൃത്തം, രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്ര, ഓരോ സംസ്ഥാനത്തിന്റെയും പൈതൃകം അവതരിപ്പിക്കുന്ന
പവിലി യനുകൾ, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സാമൂഹിക സേവന പദ്ധതികൾ പരിചയപ്പെടുത്തുന്ന പ്രത്യേക വിഭാഗം, കൂടാതെ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഫുഡ് കോർട്ടും വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സാമൂഹ്യ–സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി വിജയകരമായി നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടനസമിതി അറിയിച്ചു.റാഡിസൺ ബ്ലുവിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ, എംബസി കൗൺസിലർ ഡോ. വൈഭവ് എ. തണ്ടലെ, ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബു രാജൻ, ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ഭാരത് ഉത്സവ്സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ വി.എസ്. മന്നങ്കി എന്നിവർ പങ്കെടുത്തു.











