06:05am 12 November 2026
NEWS
ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവം കുഫോസിൽ തുടങ്ങി
17/12/2025  03:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവം കുഫോസിൽ തുടങ്ങി
HIGHLIGHTS

റോമുലസ് വിറ്റാക്കർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നു. ഡോ കെ ദിനേശ്, ഡോ എ ബിജുകുമാർ, ഡോ സുരേഷ് കുമാർ, ശ്രീ അമീർ ഷാഹുൽ എന്നിവർ ഒപ്പം.

 

കൊച്ചി :  ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ സാഹിത്യോത്സവത്തിന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ തുടക്കം. കുഫോസും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ആക്ഷൻ സ്റ്റഡീസും ക്ലൈമറ്റ് ആക്ഷൻ ടുഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവം പ്രശസ്ത പരിസ്ഥിതി സംരക്ഷകനും എഴുത്തുകാരനുമായ റോമുലസ് വിറ്റേക്കാർ ഉദ്‌ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ എ ബിജുകുമാർ അധ്യക്ഷത വഹിച്ചു. കരയിലെയും കടലിലെയും ആവാസവ്യവസ്ഥയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും  ചർച്ച ചെയ്യുന്ന ശാസ്ത്രവും സാഹിത്യവും കലയും ഒന്നിക്കുന്ന വേദിയിൽ 30ലധികം എഴുത്തുകാർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, കലാകാരന്മാർ, നയരൂപീകരണ വിദഗ്ധർ ഒത്തുചേർന്നു. ഡോ അരുൺ രാഹുൽ, ഡോ ദിനേശ് കെ,  ഡോ സുരേഷ്‌കുമാർ  എന്നിവർ പങ്കെടുത്തു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img