06:28pm 15 August 2026
NEWS
കൊച്ചി മെട്രോയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
15/08/2026  04:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ(കെ.എം.ആർ.എൽ) ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.  കൊച്ചി മെട്രോ മുട്ടം ഓപ്പറേഷൻ കൺട്രോൾ സെൻ്റർ (ഒ സി സി), ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടി  എന്നിവടങ്ങളിൽ  നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ ദേശീയ പതാക ഉയർത്തി. മുട്ടം ഒ സി സി ബിൽഡിംഗിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിവാദ്യം സ്വീകരിച്ച ശേഷം ജീവനക്കാരെ അഭിസംബോധന ചെയ്തു മാനേജിംഗ് ഡയറക്ടർ സംസാരിച്ചു. 2047 ലക്ഷ്യമാക്കി ലോകത്തെ വികസിത രാജ്യമാകുന്നതിന് നമ്മൾ  കുതിച്ചു കൊണ്ടിരിക്കുകയാണെന്നും കൊച്ചി മെട്രോ മികച്ച പ്രവർത്തനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവർ ചെയ്യുന്ന ജോലി വിമർശന ബുദ്ധിയോടെ  ശ്രദ്ധിക്കുന്നതിനേക്കാൾ  നമ്മുടെ ജോലി ഏറ്റവും ഭംഗിയായും  കൃത്യനിഷ്ഠയോടെയും ചെയ്യാൻ എല്ലാവർക്കും  കഴയണമെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ പ്രവർത്തന മികവിനുള്ള പുരസ്കാരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു.  കെ.എം.ആർ.എൽ ഡയറക്ടർമാരായ സഞ്ജയ് കുമാർ, ഡോ. എം പി രാം നവാസ്, ചീഫ് എൻജിനീയർ ടി. സി ജോൺസൻ, എച്ച്. ആർ ജനറൽ മാനേജർ മിനി ചാബ്ര,  കെ.എം. ആർ.എൽ ഉദ്യോഗസ്ഥർ, കൊച്ചി മെട്രോ സ്പെഷൽ പൊലീസ്  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ഫോർട്ട് കൊച്ചി വാട്ടർ മെട്രോ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ ഡയറക്ടർ 
ഡോ. എം പി രാം നവാസ്, വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ, ജനറൽ മാനേജർ ജോ  പോൾ,എച്ച്. ആർ ജനറൽ മാനേജർ മിനി ചാബ്ര, വാട്ടർ മെട്രോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img