ഭാരതം 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കും മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും സംസ്ഥാന സൈനികക്ഷേമ വകുപ്പ് നൽകിവരുന്ന വിവിധ ധനസഹായ പദ്ധതികൾക്കായി സ്വരൂപിക്കുന്ന സായുധസേനപതാകദിന നിധിയിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച എറണാകുളം ജില്ലയിലെ അമ്പലമുകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനും, ഉദയംപേരൂർഎസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിനും പുരസ്കാരങ്ങൾ നൽകി.
സായുധസേന വിഭാഗം
എക്സൈസ് ആൻഡ് പോലീസ് വിഭാഗത്തിൽകെ എ പി ഫസ്റ്റ് ബറ്റാലിയൻ ഒന്നാം സ്ഥാനവും ഡി എച്ച് ക്യു കൊച്ചി സിറ്റി രണ്ടാം സ്ഥാനവും സി കേഡറ്റ് സീനിയർ മൂന്നാം സ്ഥാനവും നേടി.
നിരായുധസേന വിഭാഗം
നിരായുധസേന സീനിയർ പ്ലാറ്റൂൺ വിഭാഗത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഒന്നാം സ്ഥാനവും എൻസിസി 21 കേരള ബറ്റാലിയൻ രണ്ടാം സ്ഥാനവും ടീൻ കേരള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നിരായുധസേന ജൂനിയർ പ്ലാറ്റൂൺ വിഭാഗത്തിൽ ശ്രീ ശാരദ വിദ്യാലയം എൻസിസി ഒന്നാം സ്ഥനം നേടി.
സ്റ്റുഡൻറ് പോലീസ് പ്ലാറ്റൂൺ
ആലുവ മോഡൽ റെസിഡൻഷ്യൽ ബോയ്സ് സ്കൂൾ ഒന്നാം സ്ഥാനവും ജി എച്ച്എസ്എസ് തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും മുക്കന്നൂർ സേക്രഡ് ഹാർട്ട് ഓഫനേജ് മൂന്നാ സ്ഥാനവും നേടി.
സൈനിക പ്ലാറ്റൂൺ
സൈനിക പ്ലാറ്റൂൺ വിഭാഗത്തിൽ ശ്രീ ശാരദ സൈനിക് ബോയ്സ് സ്കൂൾ ഒന്നാം സ്ഥാനവും ബേത് ലഹേം ഡയറി ഞാറല്ലൂർ രണ്ടാം സ്ഥാനവും ശ്രീ ശാരദ വിദ്യാലയം മൂന്നാം സ്ഥാനവും നേടി.
ഗൈഡ്
ഞാറല്ലൂർ ബേത് ലഹേം ദയറ ഒന്നാം സ്ഥാനവും ശ്രീ ശാരദ വിദ്യാലയ രണ്ടാം സ്ഥാനവും നേടി.
സ്കൂൾ ബാൻ്റ്
മികച്ച സ്കൂൾ ബാൻ്റിനുള്ള ഒന്നാം സ്ഥാനം സി കേഡറ്റും പള്ളുരുത്തി ഒ എൽ സി ജി എച്ച് എസ് രണ്ടാം സ്ഥാനവും സെൻറ് ജോസഫ് ഇ എം എച്ച് എസ് തൃക്കാക്കര മൂന്നാം സ്ഥാനവും നേടി.
സ്‌കൗട്ട് വിഭാഗത്തിൽ ശ്രീ ശാരദ സ്കൗട്ടും റെഡ് ക്രോസ് വിഭാഗത്തിൽ തൃക്കാക്കര സെൻറ് ജോസഫ് ഇ എം എച്ച് എസിനും പ്രോത്സാഹന സമ്മാനവും നൽകി.
ഹോൺ പൈപ്പ് ഡാൻസ് അവതരിപ്പിച്ച സി കേഡറ്റിനും ദേശഭക്തിഗാനം അവതരിപ്പിച്ച കളക്ടറേറ്റ് സ്റ്റാഫിനും പ്രത്യേക പുരസ്കാരങ്ങൾ നൽകി.









