11:28am 17 August 2026
NEWS
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
17/08/2026  08:51 AM IST
nila
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വേൾഡ് മലയാളി കൗൺസിൽ ഖത്തർ (WMC-Q) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 15ന് അൽ മുഫ്താ റെന്റ് എ കാർ വേദിയിലായിരുന്നു ആഘോഷപരിപാടികൾ.

WMC-Q ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡന്റ് സിയാദ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തവരുടെ മൂല്യങ്ങളും ആശയങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ, വിമൻസ് ഫോറം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, യൂത്ത് വിങ് പ്രസിഡന്റ് ബി.എം. ഫാസിൽ, ട്രഷറർ ജിജി കെ. ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

“സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കി ഷംസുദ്ദീൻ ഇസ്മായിൽ, ഇന്ദു ഹരികൃഷ്ണൻ, റെജുല ഷഫീഖ്, ചെറിഷ് കുര്യൻ എന്നിവർ തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം രാജ്യത്തിന് മുന്നിലുള്ള ദീർഘമായ യാത്രയെക്കുറിച്ചും ചടങ്ങിൽ ചർച്ച നടന്നു. സ്വാതന്ത്ര്യസമര സേനാനികൾ മുന്നോട്ടുവച്ച മൂല്യങ്ങളും സ്വപ്നങ്ങളും ഉയർത്തിപ്പിടിക്കുകയും അവ സാക്ഷാത്കരിക്കുന്നതിനായി ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ആഘോഷത്തിന്റെ ഭാഗമായി ചർച്ചയിലവതരിപ്പിച്ചു.

ജിജി കെ. ജോൺ നന്ദി രേഖപ്പെടുത്തി. സുബിന വിജയ് പരിപാടിയുടെ അവതാരകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img