06:26pm 15 August 2026
NEWS
സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്ര്യദിനം ആചരിച്ചു
15/08/2026  04:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്ര്യദിനം ആചരിച്ചു
HIGHLIGHTS

ശ്രീ ശങ്കരാചാര്യ സംസ്കൃത  സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ രജിസ്‌ട്രാർ പ്രൊഫ. ടി. എസ്. ലാൻസ്‌ലറ്റ് ദേശീയപതാക ഉയർത്തുന്നു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്യദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ടി. എസ്. ലാൻസ്‌ലറ്റ് ദേശീയപതാക ഉയർത്തി.  വന്ദേമാതരവും ദേശീയഗാനവും ആലപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ രജിസ്ട്രാർ പ്രൊഫ.  പ്രൊഫ. ടി. എസ്. ലാൻസ്‌ലറ്റ് അധ്യക്ഷയായിരുന്നു സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. ബി. സാബു, സുനി കെ. പി. എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട്, പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. കെ. ഭവാനി, ഡയറക്ടർ ഓഫ് സ്റ്റുഡൻ്റ്സ് സർവീസസ് ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിച്ചു.
 
 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img