
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച സ്വതന്ത്ര്യദിനാഘോഷ ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ടി. എസ്. ലാൻസ്‌ലറ്റ് ദേശീയപതാക ഉയർത്തുന്നു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സ്വാതന്ത്യദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ടി. എസ്. ലാൻസ്‌ലറ്റ് ദേശീയപതാക ഉയർത്തി. വന്ദേമാതരവും ദേശീയഗാനവും ആലപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ രജിസ്ട്രാർ പ്രൊഫ. പ്രൊഫ. ടി. എസ്. ലാൻസ്‌ലറ്റ് അധ്യക്ഷയായിരുന്നു സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. ബി. സാബു, സുനി കെ. പി. എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഫിനാൻസ് ഓഫീസർ സിൽവി കൊടക്കാട്ട്, പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. കെ. ഭവാനി, ഡയറക്ടർ ഓഫ് സ്റ്റുഡൻ്റ്സ് സർവീസസ് ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google









