09:50pm 15 August 2026
NEWS
ഇൻഫോപാർക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
15/08/2026  06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇൻഫോപാർക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
HIGHLIGHTS

സ്വാതന്ത്ര്യദിനത്തിൽ  ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ  ലെയ്സൺ ഡെപ്യൂട്ടി മാനേജർ ദിനേഷ് ഗോപാൽ ദേശീയ പതാക ഉയർത്തുന്നു.

രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ ലെയ്സൺ ഡെപ്യൂട്ടി മാനേജർ ദിനേഷ് ഗോപാൽ ദേശീയ പതാക ഉയർത്തി. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്.ഐ.എസ്.എഫ്.), കേരള പൊലീസ് സേനാംഗങ്ങൾ, ഇൻഫോപാർക്ക് ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഇൻഫോപാർക്ക് ക്യാമ്പസിൽ ത്രിവർണ്ണ പതാകയുടെ ശോഭയാർന്ന അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. ഇൻഫോപാർക്കിൻ്റെ തൃശൂർ ചേർത്തല ക്യാമ്പസിലും സ്വാതന്ത്ര്യദിനാഘോഷം നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img