12:14am 30 April 2026
NEWS
ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ; എല്ലാ വായനക്കാർക്കും കേരളശബ്ദത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ..


15/08/2025  06:08 AM IST
nila
ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ; എല്ലാ വായനക്കാർക്കും കേരളശബ്ദത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ..

 ഇന്ത്യ ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്തലിന് പുറമേ ആചാരപരമായ ഗാർഡ് ഓഫ് ഓണർ, 21 വെടിയുണ്ടകളുടെ സല്യൂട്ട്, പ്രധാനമന്ത്രിയുടെ പ്രസംഗം എന്നിവ ഉൾപ്പെടും.

പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, പ്രതിരോധ സെക്രട്ടറി, സായുധ സേനാ മേധാവികൾ എന്നിവരുൾപ്പെടെ ഉന്നത വ്യക്തികൾ ആഘോഷങ്ങളിൽ പങ്കെടുക്കും.  സ്വാതന്ത്ര്യദിനാഘോഷത്തിൽ അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. കനത്ത സുരക്ഷയിലാണ് രാജ്യം. 


നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷവുമുണ്ടാകും. പ്രധാനമന്ത്രിയായി ചെങ്കോട്ടയിൽനിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമാണ് ഇന്നത്തേത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img