10:27pm 13 August 2026
NEWS
കടപ്പത്രങ്ങളിലൂടെ 500 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡെല്‍ മണി
13/08/2026  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടപ്പത്രങ്ങളിലൂടെ 500 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡെല്‍ മണി

കൊച്ചി-പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി, 1000 രൂപ മുഖ വിലയുള്ളതും, റിഡീം ചെയ്യാവുന്നതും, ഓഹരിയാക്കി മാറ്റാനാവാത്തതുമായ (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചേഴ്സ്) കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു. വിപണിയില്‍ ലിസ്റ്റ് ചെയ്ത, സുരക്ഷിത കടപ്പത്രങ്ങളാണിവ. 2026 ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച ആരംഭിക്കുന്ന ഇഷ്യു ഓഗസ്റ്റ് 31 ന് സമാപിക്കും.നിക്ഷേപകര്‍ക്ക് ഈ കടപ്പത്രങ്ങളുടെ എല്ലാ സീരീസിലും, കുറഞ്ഞത് 10,000 രൂപയുടെ ഒന്നോ, ആയിരം രൂപവീതമുള്ള ഗുണിതങ്ങളായോ നിക്ഷേപിക്കാം. അടിസ്ഥാന ഇഷ്യു 250 കോടി രൂപയുടേതാണെങ്കിലും 500 കോടി രൂപ വരെയുള്ള അധിക സബ്സ്‌ക്രപ്ഷന്‍ അനുവദനീയമാണ്. പ്രതിവര്‍ഷം 12.25 ശതമാനം വരെ നേട്ടം ലഭിച്ചേക്കാവുന്ന ഈ കടപ്പത്രങ്ങള്‍ക്ക് 'IND A-/ STABLE' ' റേറ്റിംഗ് ഉണ്ട്. ഇഷ്യു അവസാനിച്ചതിനു ശേഷം ബിഎസ്ഇയില്‍ ലിസ്റ്റ്് ചെയ്യപ്പെടും. ട്രസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, നുവമ വെല്‍ത്ത് മാനേജ്മെന്റ് ലിമിറ്റഡ്, ഐഡിബിഐ കാപിറ്റല്‍ മാര്‍ക്കെറ്റ്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് മര്‍ച്ചന്റ് ബാങ്കര്‍മാര്‍.ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിനോ, നിലവിലുള്ള കടങ്ങളുടെ തിരിച്ചടവുകള്‍ക്കോ, പലിശയ്ക്കോ, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കോ, സെബിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി ഉപയോഗിക്കും.കമ്പനി നേരത്തേ വിപണിയിലിറക്കിയ എന്‍സിഡികള്‍ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നുവെന്നും ഇത്തവണയും ഉദ്ദേശിച്ച ലക്ഷ്യം നേടാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും ഇന്‍ഡെല്‍ മണിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ ഉമേഷ് മോഹനന്‍ പറഞ്ഞു.  2026 മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 4,103.90 കോടി രൂപയുടെ ആസ്തികളാണ് (AUM ) ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2,334.44 കോടി രൂപയുടേതായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 605.96 കോടി രൂപയും, നികുതിക്കു ശേഷമുള്ള ലാഭം 123.97 കോടി രൂപയും, അറ്റ മൂല്യം 631.77 കോടി രൂപയുമാണ്. ആസ്തി ഗുണ നിലവാരത്തിലും മൂലധന ശേഷിയിലും ശ്രദ്ധയൂന്നുന്ന കമ്പനിയുടെ ആകെയുള്ള നിഷ്‌ക്രിയ ആസ്തി (GNPA) മൊത്തം ആസ്തികളുടെ 1.65 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 1.30 ശതമാനവും മാത്രമാണ്.  ഹരിയാന, രാജസ്ഥാന്‍, യുപി, ഡല്‍ഹി, മധ്യ പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, പോണ്ടിച്ചേരി, ചാണ്ഡിഗര്‍, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെല്ലാം ശാഖകളുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img