12:18pm 13 November 2026
NEWS
ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ
22/11/2025  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇൻഡൽ മൊബിലിറ്റിയുടെ അത്യാധുനിക അശോക് ലെയ്ലാൻഡ് സർവീസ് സെന്റർ കൂനമ്മാവിൽ
HIGHLIGHTS

കൂനമ്മാവിൽ ആരംഭിച്ച ഇൻഡൽ മൊബിലിറ്റിയുടെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ അശോക് ലെയ്ലാൻഡ് നെറ്റ്വർക്ക് ഡെവലപ്മെന്റ്  വൈസ് പ്രസിഡന്റ്  അജയ് അറോറ ഉദ്ഘാടനം ചെയ്യുന്നു.ഇൻഡൽ ഓട്ടോമോട്ടീവ്  എക്സിക്യൂട്ടീവ് ഡയറക്ടർ  ഉമേഷ് മോഹനൻ, അശോക് ലെയ്ലാൻഡ് സോണൽ സർവീസ് മാനേജർ  ബാലസുബ്രഹ്മണ്യം, അശോക് ലെയ്ലാൻഡ് സോണൽ നെറ്റ്വർക്ക് ഡെവലപ്മെന്റ് മാനേജർ  ഷേക്സ്പിയർ, , ഇൻഡൽ ഓട്ടോമോട്ടീവ്  സിഇഒ  കൃഷ്ണകുമാർ, അശോക് ലെയ്ലാൻഡ് ഏരിയ സർവീസ് മാനേജർ കെവിൻ ജോസ് എന്നിവർ സമീപം.( ഇടത്തു നിന്ന് വലത്തേക്ക്).

കൊച്ചി: ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അശോക് ലെയ്ലാൻഡ് നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് അജയ് അറോറയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ സർവീസ് സെന്ററുകളിലൊന്നാണിത്.   45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കേന്ദ്രത്തിൽ ഒരു ദിവസം 20 വാഹനങ്ങൾ വരെ സർവീസ് ചെയ്യാൻ സാധിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.അശോക് ലെയ്ലാൻഡിന്റെ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് (HCV)  പ്രധാനമായും സേവനം ലഭ്യമാക്കുക.

കേരളത്തിൽ ഇൻഡൽ മൊബിലിറ്റിയുടെ രണ്ടാമത്തെ വർക്ക്‌ഷോപ്പാണിത്. കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തുടർന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ചടങ്ങിൽ ഇൻഡൽ കോർപറേഷൻ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img