കൊച്ചി : സഭ വിരുദ്ധരുമായി കൈകോർത്ത് മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയും സിനഡ് തീരുമാനങ്ങൾ മറികടന്ന് കുർബാന സമവായ ഫോർമുല തീരുമാനം വിശ്വസികളുടെ മേൽ അടിച്ചേൽപ്പിച്ചാൽ അൽ മായരെ സംഘടിപ്പിച്ച് കൊണ്ട് കാക്കനാട് മൗണ്ട് സെൻറ് തോമസിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്ക് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃത്വം കൊടുക്കുമെന്ന് അങ്കമാലിയിൽ കൂടിയ നേതൃയോഗമാണ് ഈ തീരുമാനം കൈ കൊണ്ടത്.മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനായിഏഴാം തീയതി മുതൽ ആരംഭിക്കുന്ന കോൺക്ലേവ് ദിവസത്തിലാണ് രാവിലെ 10 മുതൽ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിന് മുന്നിലാണ് സത്യാഗ്രഹം സമരം.ചെങ്ങനാശേരി ബിഷപ്പ് മാർ തോമസ് തറയിലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സഭാവിരുദ്ധരുടെ ഗൂഢ നീക്കം വിശ്വാസി സമൂഹം ചെറുത്ത് തോൽപ്പിക്കും. വിമതരുടെ ഇത്തരം വ്യാജപ്രചരണങ്ങളിൽ വിശ്വാസികൾ അകപ്പെടരുത്.ഒരേ ബലീ പീംത്തിൽ സഭയുടെ സത്യകുർബാനയും നിരോധിച്ച കുർബാനയും അർപ്പിക്കാൻ കാത്തലിക്ക് നസ്രാണി അസോസിയേഷൻ അനുവദിക്കില്ല. ഇക്കാര്യം സഭാനേതൃത്വത്തെ രേഖ മൂലം അറിയിച്ചിട്ടുള്ളതായി സിഎൻഎ നേതൃയോഗം ചൂണ്ടിക്കാട്ടി. സിനഡ് എടുത്ത ഏകീകൃത കുർബാന തീരുമാനം എത്രയും വേഗം അതിരൂപതയിൽ സമ്പൂർ ർണ്ണമായി നടപ്പാക്കണമെന്ന് നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചെയർമാൻ ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പോൾസൺകുടിയിരിരിപ്പിൽ അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ,ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ്, ഷൈബി പാപ്പച്ചൻ, എം.ജെ. ജോസഫ്, സി.ഡി. വർഗീസ്, ഡേവീസ് ചൂരമന, ആൻ്റണി മേക്കാൻ തുരുത്തിൽ, എൻ എ സെബാസ്റ്റ്യൻ, മാർട്ടിൻ ജോസ്, എം.എ. ജോർജ്, ബിജു പള്ളുപ്പെട്ട, ജോസ് ദേവസി, എൻ.പി. ആൻറണി, ജോസ് വർക്കി, ഇ.പി. വർഗീസ്, ബാബു സെബാസ്റ്റ്യൻ, ലിജോയ് പാലാട്ടി എന്നിവർ പ്രസംഗിച്ചു.











