10:37pm 29 April 2026
NEWS
വായനാശീലം വളർത്തുക ജസ്റ്റിസ് കെ നാരായണ കുറുപ്പ്‌ ഐ.എ.എസ് എസ്‌കലേറ്റർ എന്ന പുസ്തകത്തെക്കുറിച്ചുചർച്ച സംഘടിപ്പിച്ചു.
29/04/2026  08:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വായനാശീലം വളർത്തുക ജസ്റ്റിസ് കെ നാരായണ കുറുപ്പ്‌ ഐ.എ.എസ് എസ്‌കലേറ്റർ   എന്ന പുസ്തകത്തെക്കുറിച്ചുചർച്ച സംഘടിപ്പിച്ചു.
HIGHLIGHTS

ഐ.എ.എസ് എസ്‌കലേറ്റർ   എന്ന പുസ്തകത്തെക്കുറിച്ചുചർച്ച സമ്മേളനം ജസ്റ്റിസ് കെ നാരായണ കുറുപ്പ് ഉദ് ഘാടനം ചെയ്യുന്നു.  പി സി.സിറിയക്  IAS, ,ഡോ. ധനലക്ഷ്‌മി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് , ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., രാജാ ശ്രീകുമാർ വർമ്മ, എൻ ബാലഗോപാലൻ, കെ മോഹൻദാസ് IAS  എന്നിവർ സമീപം.

കൊച്ചി : വായനാശീലം വളർത്തുക,  പ്രേത്യക വിഷയം മാത്രമല്ല എല്ലാ പുസ്തകകങ്ങളും വായിക്കണമെന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്  പറഞ്ഞു.  ശ്രീ കെ മോഹൻദാസ്  രചിച്ച ഐ.എ.എസ് എസ്‌കലേറ്റർ എന്ന പുസ്തകത്തെക്കുറിച്ചു പി എൻ പണിക്കർ ഫൌണ്ടേഷനും  ചാവറ കൾച്ചറൽ സെന്ററും ചേർന്ന്  സംഘടിപ്പിച്ച . ചർച്ച  സമ്മേളനം    ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചാവറ കൾച്ചറൽ സെന്റർ  ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി.എം.ഐ അധ്യക്ഷത വഹിച്ചു. പി എൻ പണിക്കർ ഫൌണ്ടേഷൻ വൈസ് ചെയർമാൻ, എൻ .ബാലഗോപാൽ, മുൻ തമിഴിനാട് അഡിഷണൽ ചീഫ് സെക്രട്ടറി, പി സി.സിറിയക്  IAS,  മുൻ ചീഫ് സെക്രട്ടറി ടോം ജോസ് , കലാ, സാഹിത്യ നിരൂപകൻ രാജാ ശ്രീകുമാർ വർമ്മ,  പി എൻ പണിക്കർ ഫൌണ്ടേഷൻ ഡയറക്ടർ, ക്യാപ്റ്റൻ കെ രാജീവ് നായർ,കെ മോഹൻദാസ് IAS  ,ഡോ. ധനലക്ഷ്‌മി എന്നിവർ പ്രസംഗിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img