01:35am 25 August 2026
NEWS
തൃശ്ശൂരില്‍ പുതിയ സെയില്‍സ് ഔട്ട്ലെറ്റ് തുറന്ന് ഇഞ്ചിയോണ്‍ കിയ
21/03/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃശ്ശൂരില്‍ പുതിയ സെയില്‍സ് ഔട്ട്ലെറ്റ് തുറന്ന് ഇഞ്ചിയോണ്‍ കിയ

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ വിപുലീകരണവുമായി ഇഞ്ചിയോണ്‍ കിയ. തൃശൂര്‍ ശക്തന്‍ നഗറിലെ പുതിയ സെയില്‍സ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ശക്തന്‍ നഗറില്‍  ആലപ്പാട്ട് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഈ പുതിയ സെയില്‍സ് ഔട്ട്ലെറ്റ് ഇഞ്ചിയോണ്‍ കിയയുടെ ഇരുപതാമത്തെ ഫെസിലിറ്റിയാണ്. കിയ ഗ്ലോബല്‍ ബെസ്റ്റ് ഡീലര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കിയ കിയയുടെ ഡീലറാണ് ഇഞ്ചിയോണ്‍ കിയ. 

ഓരോ ഉപഭോക്താവിനും ഏറ്റവും അരികില്‍ മികവുറ്റ സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. ഉപഭോക്താക്കളുടെ സംതൃപ്തിയിന്മേലുള്ള ഞങ്ങളുടെ ആ പ്രതിബദ്ധതയാണ് പുതിയ ഔട്ട്ലറ്റിലൂടെ ഞങ്ങള്‍ തുടരുന്നത്. ഇഞ്ചിയോണ്‍ കിയ മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു.

നിലവില്‍ തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, മരത്താക്കര എന്നിവിടങ്ങളിലെ ഇഞ്ചിയോണ്‍ കിയ ഫെസിലിറ്റികളില്‍ സെയില്‍സ്, സര്‍വ്വീസ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വാഹനങ്ങളുടെ സർവീസിനായി ശക്തൻനഗറിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ പിക്ക്-അപ്പ് പോയിന്റും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവ് ബുക്കിംഗിനുമായി ഉപഭോക്താക്കള്‍ക്ക് തൃശൂര്‍ ശക്തന്‍നഗറിലെ ഇഞ്ചിയോണ്‍ കിയയില്‍ നേരിട്ട് ബന്ധപ്പെടാം.

Image Caption: തൃശൂർ ശക്തൻ നഗറിലെ ഇഞ്ചിയോൺ കിയയുടെ പുതിയ സെയില്‍സ് ഔട്ട്ലെറ്റ് ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍, തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img