
കൊച്ചി : കിയയുടെ ഇലക്ട്രിക് എസ്യുവിയായ സിറോസ് ഇവി കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ എന്നിവർ ചേർന്ന് പുതിയ മോഡൽ അവതരിപ്പിച്ചു.
42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് സിറോസ് ഇവിയിലുള്ളത്. 51.4 kWh ബാറ്ററി: ഒറ്റ ചാർജിൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച 526 കി.മീറ്റർ റേഞ്ച് നൽകുന്നു എന്നതാണ് സിറോസ് ഇവിയുടെ ഏറ്റവും വലിയ ആകർഷണം. 42 kWh ബാറ്ററി: ഒറ്റ ചാർജിൽ 443 കി.മീറ്റർ റേഞ്ച് നൽകുന്നു. 169 BHP പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 169 BHP പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 8.1 സെക്കൻഡ് മാത്രം മതി. 100 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിങിന് വെറും 39 മിനുറ്റ് മതി.
42 കിലോവാട്ട് എച്ച്ടികെ മോഡലിന് 13.49 ലക്ഷം രൂപയും എച്ച്ടികെ പ്ലസിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സിന് 15.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 51.4 കിലോവാട്ട് ബാറ്ററി മോഡലിന്റെ എച്ച്ടികെ പ്ലസ് ഇആർ വേരിയന്റിന് 16.99 ലക്ഷം രൂപയും, എച്ച്ടിഎക്സ് ഇആറിന് 17.99 ലക്ഷം രൂപയും, എച്ച്ടിഎക്സ് പ്ലസ് ഇആറിന് 19.49 ലക്ഷം രൂപയും, എച്ച്ടിഎക്സ് എക്സ്‌ലൈൻ ഇആറിന്റെ വില 19.99 ലക്ഷം രൂപയുമാണ്. മികച്ച റീസെയിൽ വാല്യൂ ഉറപ്പാക്കുന്ന 'അഷ്വേർഡ് ബൈബാക്ക്' പദ്ധതിയും, തുടക്കത്തിലെ ഉയർന്ന പണച്ചെലവ് കുറയ്ക്കുന്ന 'ബാറ്ററി-ആസ്-എ-സർവീസ്' (BaaS) ഫിനാൻസിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. 80% ബൈബാക്ക് ഗ്യാരണ്ടി പദ്ധതിയിലൂടെ 3 വർഷം വാഹനം ഉപയോഗിച്ച ശേഷം കമ്പനിക്കു തിരികെ കൊടുത്താൽ വാങ്ങിയ വിലയുടെ 80 ശതമാനം തിരികെ ഉപഭോക്താവിന് ലഭിക്കും.
കിയയുടെ ആഗോള ഇവി ഡിസൈൻ ശൈലിയിലാണ് സിറോസ് ഇവി ഒരുക്കിയിരിക്കുന്നത്. സിഗ്നേച്ചർ ഡിജിറ്റൽ ടൈഗർ ഫേസ്, ഐസ് ക്യൂബ് എംഎഫ്ആർ എൽഇഡി ഹെഡ്‌ലാമ്പുകളും, എൽഇഡി ഫോഗ് ലാമ്പുകളും, ഇൻറഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകളും, പിന്നിൽ സ്റ്റാർ മാപ്പ് എൽഇഡി ടെയിൽ ലാമ്പുകളുമാണ് സിറോസ് ഇവിക്ക് നല്‍കിയിരിക്കുന്നത്. സെഗ്‌മെന്റിൽ ആദ്യമായി 'ഓട്ടോ സ്ട്രീംലൈൻ ഡോർ ഹാൻഡിലുകളും' 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ-ടോൺ എയറോ അലോയ് വീലുകളും മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെഗ്‌മെന്റിലെ ആദ്യത്തെ 76.20 സെ.മീറ്റർ (30-ഇഞ്ച്) ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ പാനലാണ് സിറോസ് ഇവിയിൽ ഉള്ളത്. 12.3 ഇഞ്ച് എച്ച്ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ, 5 ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ ഇന്റർഫേസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 95-ലധികം ഫീച്ചറുകളുള്ള കിയ കണക്റ്റ് 2.0, ഒ.ടി.എ. (OTA) അപ്‌ഡേറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, 8 സ്പീക്കറുകളുള്ള ഹർമൻ കാർഡൻ പ്രീമിയം സൗണ്ട് സിസ്റ്റം, സ്മാർട്ട്‌ഫോൺ വയർലെസ് ചാർജർ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
വിശാലമായ ലെഗ്‌റൂം, സ്ലൈഡ് ആന്റ് റെക്ലൈൻ ഓപ്ഷനുള്ള 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ പേൻ പനോരമിക് സൺറൂഫ്, 64-കളർ ആംബിയന്റ് ലൈറ്റിങ്, ഡ്യുവൽ ക്യാമറയുള്ള സ്മാർട്ട് ഡാഷ്‌കാം, 100W ഫ്രണ്ട് യുഎസ്ബി-സി ചാർജർ, മുന്നിൽ 16 ലിറ്ററിന്റെ ഫ്രങ്ക് (Frunk) സ്റ്റോറേജ് എന്നിവയും വാഹനത്തിലുണ്ട്.
സുരക്ഷയുടെ കാര്യത്തിലും സിറോസ് ഇവി ഒട്ടും പിന്നിലല്ല. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, പാർക്കിങ് കൊളീഷൻ-അവോയ്‌ഡൻസ് അസിസ്റ്റ്, ഫ്രണ്ട്-റിയർ-സൈഡ് പാർക്കിങ് സെൻസറുകൾ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ഫ്രണ്ട് കൊളീഷൻ-അവോയ്‌ഡൻസ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ സഹിതമുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിങ് ആൻഡ് ഫോളോയിങ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിങ് എന്നിങ്ങനെയുള്ള അഡാസ് ലെവല്‍ 2 ഫീച്ചറുകളും സുരക്ഷക്കായി നല്‍കിയിട്ടുണ്ട്.
കൂടാതെ 6 എയർബാഗുകൾ, ഇഎസ്‌സി, വിഎസ്എം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഐസോഫിക്‌സ് ചൈൽഡ് ആങ്കറുകൾ ഉൾപ്പെടെ കിയയുടെ 25 സ്റ്റാൻഡേർഡ് ഹൈ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്.
കേരളത്തിലെ ഇവി ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആശങ്കയായ റേഞ്ചിന് കൃത്യമായ പരിഹാരവുമായാണ് കിയ സിറോസ് ഇവി വിപണിയിലെത്തുന്നത്. ഈ വില പരിധിയിൽ ഒറ്റ ചാർജിൽ 526 കിലോമീറ്റർ റേഞ്ച് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, പിൻസീറ്റിൽ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂമും ഉറപ്പുനൽകുന്ന ഈ വാഹനം ഇവി വിപണിയിൽ പുതിയൊരു തരംഗം സൃഷ്ടിക്കും ചടങ്ങില്‍ നയീം ഷാഹുല്‍ പറഞ്ഞു.
Photo Courtesy - Google










